ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Saturday, July 13, 2019 12:24 AM IST
കാ​ട്ടാ​ക്ക : ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം റോ​ഡ​രി​കി​ലെ പ​റ​മ്പി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​ള​പ്പി​ൽ​ശാ​ല ഊ​റ്റു​കു​ഴി സ​ദ​ന​ത്തി​ന് സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന വ​സ്തു​വി​ലാ​ണ് അ​ഞ്ച് ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ദി​വ​സ​ങ്ങ​ൾ മാ​ത്രം പ്രാ​യ​മു​ള്ള ആ​ൺ​കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്.​പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ ഉ​പേ​ക്ഷി​ച്ച മൃ​ത​ദേ​ഹം ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ​ട്ടി ക​ടി​ച്ചു​വ​ലി​ക്കു​ന്ന​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ടു. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം കു​ഞ്ഞി​ന്‍റേ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. ഒ​രു കാ​ല് പ​ട്ടി ക​ടി​ച്ചു​കീ​റി​യ നി​ല​യി​ലാ​ണ്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വി​ള​പ്പി​ൽ​ശാ​ല എ​സ്ഐ ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട സ്ഥ​ല​ത്ത് സം​ര​ക്ഷ​ണ വേ​ലി​യൊ​രു​ക്കി. നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി സ്റ്റു​വ​ർ​ട്ട് കീ​ല​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ന​ട​പ​ടി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഇ​ന്ന് രാ​വി​ലെ സ​യ​ന്‍റി​ഫി​ക് അ​സി​സ്റ്റ​ന്‍റ്, ഡോ​ഗ് സ്ക്വാ​ഡ് എ​ന്നി​വ​യെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും. തു​ട​ർ​ന്ന് ഇ​ൻ​ക്വി​സ്റ്റ് ത​യാ​റാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റു​മാ​ർ​ട്ട​ത്തി​നാ​യി മാ​റ്റും.