കൊ​ട​ങ്ങാ​വി​ള​യി​ലെ അ​ജ്ഞാ​ത​ജീ​വി: നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ല്‍
Tuesday, July 16, 2019 1:24 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: കൊ​ട​ങ്ങാ​വി​ള​യി​ലെ അ​ജ്ഞാ​ത​ജീ​വി​യെ പി​ടി​കൂ​ടാ​ന്‍ സ്ഥാ​പി​ച്ച കൂ​ട്ടി​ല്‍ ഇ​ന്ന​ലെ​യും മൃ​ഗ​മൊ​ന്നും അ​ക​പ്പെ​ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ വ​നം​വ​കു​പ്പ് പു​തി​യ നീ​ക്ക​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്നു.
വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ ഇ​രു​ളി​ന്‍റെ മ​റ​വി​ലെ​ത്തി കൊ​ന്നു​തി​ന്നു​ന്ന മൃ​ഗ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ യാ​തൊ​രു സൂ​ച​ന​യും വ​നം​വ​കു​പ്പി​ന് ല​ഭി​ച്ചി​ട്ടി​ല്ല.
കൊ​ട​ങ്ങാ​വി​ള​യ്ക്കു സ​മീ​പ​ത്തെ പ​റ​ന്പു​വി​ള​യി​ല്‍ ഈ ​മൃ​ഗം ഉ​ണ്ടെ​ന്ന് ക​രു​തു​ന്ന കാ​ടു പി​ടി​ച്ച പു​ര​യി​ട​ത്തി​ല്‍ കെ​ണി സ്ഥാ​പി​ച്ചി​ട്ട് ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞു. മൃ​ഗ​ത്തി​നു​ള്ള ഇ​ര​യേ​യും കൂ​ടി​നു​ള്ളി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ന്നും കെ​ണി​യി​ല്‍ മൃ​ഗം അ​ക​പ്പെ​ട്ടി​ല്ലാ​യെ​ങ്കി​ല്‍ പു​തി​യ ഇ​ര​യെ ക്ര​മീ​ക​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍. ഈ ​ശ്ര​മ​വും പ​രാ​ജ​യ​പ്പെ​ട്ടാ​ല്‍ അ​ജ്ഞാ​ത ജീ​വി വ​ന്നു​പോ​കു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്ന പാ​ത​യോ​ര​ത്താ​യി നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ക്കു​ന്ന കാ​ര്യ​വും പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലൊ​ന്നും ഈ ​പ​രി​സ​ര​ത്ത് വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ള്‍​ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​ട്ടി​ല്ല. അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല​ല്ല നേ​ര​ത്തെ​യും അ​ജ്ഞാ​ത​ജീ​വി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​ട്ടു​ള്ള​ത്. അ​തി​നാ​ല്‍ നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക വി​ട്ടു​മാ​റി​യി​ട്ടി​ല്ലാ​യെ​ന്ന​താ​ണ് വാ​സ്ത​വം.