കെ​എ​സ്ആ​ർ​ടി​സി ബ​സ് കാ​ത്തി​രിപ്പു​കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ആ​റു​പേ​ർ​ക്ക് പ​രി​ക്ക്
Wednesday, July 17, 2019 12:30 AM IST
പാ​റ​ശാ​ല : കെ​എ​സ്ആ​ർ​ടി​സി ബ​സ് കാ​ത്തി​രിപ്പു കേ​ന്ദ്ര​ത്തി​ൽ ഇ​ടി​ച്ചു ക​യ​റി​ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

അ​പ​ക​ട​സ​മ​യ​ത്ത് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​മ്മ​യും കു​ഞ്ഞും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ നി​ന്നും പൊ​ഴി​യൂ​രി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ബ​സ് ഗാ​ന്ധി ന​ഗ​റി​ലെ​ത്തി​യ​പ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ടു കാ​ത്തി​രി​പ്പ് കേ​ന്ദ്രം ഇ​ടി​ച്ചു​ത​ക​ർ​ത്ത ശേ​ഷം അ​ടു​ത്ത മ​തി​ലി​ൽ ഇ​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ ആ​റു​പേ​രെ​യും പാ​റ​ശാ​ല​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​പൊ​ഴി​യൂ​ർ സ്വ​ദേ​ശി​നി​ക​ളാ​യ സു​ലേ​ഖ ബീ​വി(49 ), ശ്രീ​ജ (33 )അ​ഭി​ത (16 ).ഉ​ച്ച​ക്ക​ട സ്വ​ദേ​ശി​നി ലീ​ല (58 ) ബ​സ് ഡ്രൈ​വ​ർ​ബി​ജു​കു​മാ​ർ (42 )എ​ന്നി​വ​രെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.​ഇ​തി​ൽ സു​ലേ​ഖ​ബീ​വി​യെ തി​രു​വ​ന​ന്ത​പു​രം​മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.​എ​തി​രെ വ​ന്ന കാ​റി​നു സൈ​ഡ് കൊ​ടു​ക്ക​വേ​നി​യ​ന്ത്ര​ണം വി​ട്ടു ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു വ​ന്നു ഡ്രൈ​വ​ർ ബി​ജു​കു​മാ​ർ