മി​ക​ച്ച പോ​ലീ​സ് സ്റ്റേ​ഷ​നു​ള്ള അ​വാ​ർ​ഡ് ഫോ​ര്‍​ട്ട് സ്റ്റേ​ഷ​ന് സമർപ്പിച്ചു
Wednesday, July 17, 2019 12:32 AM IST
തി​രു​വ​ന​ന്ത​പു​രം: 2018ലെ ​പ്ര​വ​ര്‍​ത്ത​ന​മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന​ത്തെ മി​ക​ച്ച മൂ​ന്നാ​മ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ഫോ​ര്‍​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ള്ള അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. തി​രു​വ​ന​ന്ത​പു​രം പോ​ലീ​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ല്‍ ഇ​ന്ന​ലെ ന​ട​ത്തി​യ ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നി​ൽ നി​ന്ന് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന അ​ജി ച​ന്ദ്ര​ൻ നാ​യ​രും പ്രി​ൻ​സി​പ്പ​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന ഷാ​ജി​മോ​നും ചേ​ർ​ന്ന് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.
ച​ട​ങ്ങി​ല്‍ സം​സ്ഥാ​ന പോ​ലീ​സ് ലോ​ക്നാ​ഥ് ബെ​ഹ്റ , ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഡോ. ​വി​ശ്വാ​സ് മേ​ത്ത, മു​ൻ ഡി​ജി​പി ര​മ​ൺ ശ്രീ​വാ​സ്ത​വ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.