കാ​ര്‍​ഷി​ക വി​ള​ക​ളു​ടെ സ്ഥി​തി​വി​വ​ര ശേ​ഖ​ര​ണം; ഉ​ദ്ഘാ​ട​നം ഇ​ന്ന്
Wednesday, July 17, 2019 12:32 AM IST
തി​രു​വ​ന​ന്ത​പു​രം: വി​വി​ധ കാ​ര്‍​ഷി​ക വി​ള​ക​ളു​ടെ വി​സ്തൃ​തി, ഉ​ത്പാ​ദ​നം, ഉ​ത്പാ​ദ​ന​ക്ഷ​മ​ത, ഭൂ​വി​നി​യോ​ഗം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍, പ​ഞ്ചാ​യ​ത്ത് , മു​നി​സി​പ്പാ​ലി​റ്റി, കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തു​ന്ന വി​വി​ര​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം തൈ​ക്കാ​ട് ഗ​വ. റ​സ്റ്റ് ഹൗ​സി​ല്‍ സ​ഹ​ക​ര​ണ വ​കു​പ്പ് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ഇ​ന്ന് നി​ര്‍​വ​ഹി​ക്കും. നെ​ല്‍​ക്കൃ​ഷി​യു​ടെ​യും മ​റ്റ് വി​ള​ക​ളു​ടേ​യും വി​സ്തൃ​തി​യും ഉ​ത്പാ​ദ​ന​വും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ശാ​സ്ത്രീ​യ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ലൂ​ടെ ക​ണ​ക്കാ​ക്കും. സം​സ്ഥാ​ന​വ​രു​മാ​നം, വി​ള​ക​ളു​ടെ ഇ​ന്‍​ഷ്വ​റ​ന്‍​സ് എ​ന്നി​വ നി​ര്‍​ണ​യി​ക്കു​ന്ന​തി​ന് ​ക​ണ​ക്കെ​ടു​പ്പ് ഉ​പ​യോ​ഗി​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.