നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ട​ലി​ൽ​ കാ​ണാ​താ​യി
Friday, July 19, 2019 12:48 AM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞ​ത്ത് നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ട​ലി​ൽ​കാ​ണാ​താ​യി. തീ​ര സം​ര​ക്ഷ​ണ സേ​ന​യും മ​റൈ​ൻ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റും ഉ​ൾ​ക്ക​ട​ലി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും രാ​ത്രി വ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. വീ​ശി​യ​ടി​ക്കു​ന്ന​കാ​റ്റും ഉ​യ​ർ​ന്നു പൊ​ങ്ങു​ന്ന കൂ​റ്റ​ൻ തി​ര​മാ​ല​ക​ളും അ​ന്വേ​ഷ​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു.
പു​തി​യ​തു​റ സ്വ​ദേ​ശി​ക​ളാ​യ ലൂ​യീ​സ് ,ബെ​ന്നി, കൊ​ച്ചു​പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ യേ​ശു​ദാ​സൻ , ആ​ന്‍റ​ണി എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ മു​ത​ൽ​ കാ​ണാ​താ​യ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 3.30 ഓ​ടെ വി​ഴി​ഞ്ഞം​ സ്വ​ദേ​ശി പു​ഷ്പ​രാ​ജ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഔ​ട്ട് ബോ​ർ​ഡ് എ​ൻ​ജി​ൻ​ഘ​ടി​പ്പി​ച്ച വ​ള്ള​ത്തി​ൽ വി​ഴി​ഞ്ഞ​ത്തു നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി നി​റ​ങ്ങി​യ​വ​രാ​ണി​വ​ർ. ഇ​ന്ന​ലെ രാ​വി​ലെ 10ന് ​മ​ട​ങ്ങി​യെ​ത്തേ​ണ്ട​താ​യി​രു​ന്നു സം​ഘം.
വൈ​കു​ന്നേ​രം മൂ​ന്നാ​യി​ട്ടും തി​രി​ച്ചെ​ത്താ​തെ​വ​ന്ന​തോ​ടെ വ​ള്ള​ത്തി​ന്‍റെ ഉ​ട​മ തീ​ര​ദേ​ശ പോ​ലീ​സ് , മ​റൈ​ൺ എ​ൻ​ഫോ​ഴ്സ് മെ​ന്‍റ് എ​ന്നി​വ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
വി​വ​ര​മ​റി​ഞ്ഞ് തീ​ര​സം​ര​ക്ഷ​ണ സേ​ന ബോ​ട്ടി​ൽ ക​ട​ലി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും വൈ​കു​ന്നേ​രം വ​രെ​യും​ഫ​ല​മു​ണ്ടാ​യി​ല്ല. ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​യ​തി​നെ​തു​ട​ർ​ന്ന് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് തെരച്ചി​ൽ നി​റു​ത്തി മ​ട​ങ്ങി​യെ​ങ്കി​ലും രാ​ത്രി വൈ​കി​യും തീ​ര​സം​ര​ക്ഷ​ണ സേ​ന​തു​ട​രു​ക​യാ​ണ്.
ക​ട​ൽ ഏ​റെ പ്ര​ക്ഷു​പ്തമാ​കു​മെ​ന്നും മീ​ൻ പി​ടി​ത്ത​ക്കാ​ർ വ​ള്ള​മി​റ​ക്ക​രു​തെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും തി​ര​മാ​ല​ക​ൾ​ക്ക് ശ​മ​ന​മു​ണ്ടാ​യ ക​ഴി​ഞ്ഞ ദി​വ​സം പു​റ​പ്പെ​ട്ട​വ​രാ​ണ് തി​രി​ച്ച് വ​രാ​താ​യ​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​ഇ​ന്ന് തെര​ച്ചി​ൽ കൂ​ടു​ത​ൽ​ശ​ക്ത​മാ​ക്കു​മെ​ന്നുംഅധികൃതർ പ​റ​ഞ്ഞു.