ന​ഴ്സ​റി സ്കൂൾ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി
Friday, July 19, 2019 12:48 AM IST
വെ​ള്ള​റ​ട: അ​ഞ്ചു​മ​രം​കാ​ല എ​ല്‍​എം​എ​സ് എ​ല്‍​പി സ്കൂ​ളി​ല്‍ ന​വീ​ക​രി​ച്ച ന​ഴ്സ​റി സ്കൂ ൾ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പ​ച്ച​ക്ക​റി​തൈ ന​ടീ​ലും സി​എ​സ്ഐ ദ​ക്ഷി​ണ​കേ​ര​ളാ മ​ഹാ​യി​ട​വ​ക ട്ര​ഷ​റ​ര്‍ റ​വ. കാ​ല്‍​വി​ന്‍ കി​സ്റ്റോ നി​ര്‍​വ​ഹി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ 11 ന് ​സ്കൂ​ളി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ൽ റ​വ. ഇ​ബ്ബാ​സ് ഡാ​നി​യേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ കൈ​യെ​ഴു​ത്ത് പ്ര​തി പ്ര​കാ​ശ​നം കോ​ര്‍​പ്പ​റേ​റ്റ് മാ​നേ​ജ​ര്‍ സ​ത്യ​ജോ​സ് നി​ര്‍​വ​ഹി​ച്ചു.
സാ​ഹി​ത്യ​കാ​ര​ന്‍ കാ​റ്റാ​ടി വി​പി​ന്‍​കു​മാ​ര്‍ ,കൃ​ഷി ഓ​ഫീ​സ​ര്‍ ബൈ​ജു, പി ​ടി​എ പ്ര​സി​ഡ​ന്‍റ് വി​നീ​ഷ്, റ​വ. ഷൈ​ന്‍, ച​ര്‍​ച്ച് സെ​ക്ര​ട്ട​റി ഇ​ബ​നേ​സ​ര്‍, ഹെ​ഡ് മി​സ്ട്ര​സ് ല​താ​ജാ​സ്മി​ന്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഷി​ബു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.