ഉ​റ്റ​വ​രെ കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മ​രു​ളി സി​ന്ധു​യാ​ത്രാ മാ​താ ദേ​വാ​ല​യം
Saturday, July 20, 2019 12:28 AM IST
വി​ഴി​ഞ്ഞം: ജീ​വി​ത​മാ​ർ​ഗം തേ​ടി​യി​റ​ങ്ങി കാ​ണാ​താ​യ ഉ​റ്റ​വ​രു​ടെ​യും ഉ​ട​യ​വ​രു​ടെ​യും തി​രി​ച്ചു വ​ര​വി​നാ​യി പ്രാ​ർ​ഥി​ക്കു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മ​രു​ളി വി​ഴി​ഞ്ഞം സി​ന്ധു യാ​ത്രാ മാ​താ ദേ​വാ​ല​യാ​ങ്ക​ണം.
ത​ക​ർ​ന്ന ഹൃ​ദ​യ​ങ്ങ​ളു​മാ​യെ​ത്തി​യ ക​ട​ലി​ന്‍റെ മ​ക്ക​ൾ​ക്കാ​യി ദേ​വാ​ല​യം തു​റ​ന്നി​ട്ടു. യേ​ശു​ദാ​സ​ന്‍റെ ഭാ​ര്യ മേ​രി​സ്റ്റെ​ല്ല​യും മ​ക​ൾ ര​ജ​നി​യും ബെ​ന്നി​യു​ടെ ഭാ​ര്യ റീ​ന​യും മ​ക്ക​ളാ​യ നി​ക്കി​യും ബ്ലെ​സി​യും ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ റീ​ത്ത​മ്മ​യും മ​ക്ക​ളാ​യ ശി​ലു വ​യ്യ​ൻ, ഔ​സേ​പ്പ്, സെ​ൽ​വം, ലൂ​യി​സി​ന്‍റെ ഭാ​ര്യ ഷീ​ബ മ​ക്ക​ളാ​യ അ​ൽ​ഫോ​ൻ​സി​യ ജോ​വാ​ക്കിം​ഗ്, ജോ​ബ്, ഇ​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കും ദേ​വാ​ല​യം അ​ഭ​യ​കേ​ന്ദ്ര​മാ​കും. ഒ​രു വ​ർ​ഷം മു​ൻ​പും ഏ​റെ​ക്ഷോ​ഭി​ച്ച ക​ട​ൽ ഓ​ഖി ചു​ഴ​ലി​യു​ടെ രൂ​പ​ത്തി​ൽ സം​ഹാ​ര താ​ണ്ഡ​വ​മാ​ടി നി​ര​വ​ധി ജീ​വ​നു​ക​ൾ ക​വ​ർ​ന്ന​പ്പോ​ഴും ത​ള​ർ​ന്നു പോ​യ​വ​ർ​ക്ക് മാ​താ​വ് ത​ണ​ലേ​കി. കൂ​ടാ​തെ ക​ട​ലി​ന്‍റെ പി​ടി​യി​ല​മ​രാ​തെ തീ​ര​ത്ത​ഞ്ഞ​വ​രെ അ​നു​മോ​ദി​ക്കാ​നും മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ ബ​ന്ധു​ക്ക​ളെ ആ​ശ്വ​സി​പ്പി​ക്കാ​നും അ​ന്ന്ഇ​വി​ടം വേ​ദി​യാ​യി.