ക​ട​ലി​ൽ കു​ടു​ങ്ങിയതിനെ കു​റി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​തി​ങ്ങ​നെ:
Sunday, July 21, 2019 12:45 AM IST
ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ ക​ര​യി​ൽ നി​ന്നും 21 നോ​ട്ടി​ക്ക​ൽ മൈ​ൽ ഉ​ള്ളി​ൽ എ​ത്തി വ​ള്ളം ന​ങ്കൂ​ര​മി​ട്ട് വ​ല​വി​രി​ച്ചു. രാ​ത്രി ഒ​ന്നേ​ടെ എ​ഞ്ചി​ൻ സ്റ്റാ​ർ​ട്ടാ​ക്കാ​ൻ പ​ല​പ്രാ​വ​ശ്യം ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ഇ​തോ​ടെ അ​പ​ക​ടം മ​ണ​ത്തു. പി​റ്റേ​ന്നും ശ്ര​മി​ച്ചി​ട്ടും എ​ഞ്ചി​ൻ സ്റ്റാ​ർ​ട്ടാ​യി​ല്ല. ശ​ക്ത​മാ​യ കാ​റ്റി​ലും കോ​ളി​ലും പെ​ട്ട് ആ​ടി​യു​ല​ഞ്ഞു.

ഇ​തി​നി​ടെ ര​ണ്ടു ക​പ്പ​ലു​ക​ളു​ടെ ഇ​ടി​യി​ൽ നി​ന്നും ക​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ട്ടു. കൈ​യി​ൽ മൊ​ബൈ​ലോ വ​യ​ർ​ല​സോ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ക​ര​യു​മാ​യി ബ​ന്ധ​പ്പെ​ടാ​നും ക​ഴി​ഞ്ഞി​ല്ല. ഇ​ട​ക്കു​ണ്ടാ​യ ശ​ക്ത​മാ​യ തി​ര​യി​ൽ പെ​ട്ട വ​ള്ള​ത്തി​ൽ മ​റി​ഞ്ഞ് വീ​ണ ​ലൂ​യീ​സി​ന് ഇ​ടു​പ്പെ​ല്ലി​ൽ ക്ഷ​ത​വു​മേ​റ്റു.

സ​മീ​പ​ത്തു കൂ​ടെ പോ​യ ക​പ്പ​ലു​ക​ളി​ൽ തു​ണി വീ​ശി ര​ക്ഷ​ക്കാ​യി കേ​ണെ​ങ്കി​ലും ആ​രും ത​യാ​റാ​യി​ല്ല. കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് മ​റ്റുള്ളവർ ക​ട​ലി​ലി​റ​ങ്ങാ​ത്ത​തും തി​രി​ച്ച​ടി​യാ​യി. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​തോ​ടെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ആ​രെ​ങ്കി​ലും എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യും ന​ഷ്ട​പ്പെ​ട്ടു. വെ​ള്ള​വും ഭ​ക്ഷ​ണ​വും ഇ​ല്ലാ​തെ അ​വ​ശ​രാ​യി ജീ​വ​നും കൈ​യി​ൽ പി​ടി​ച്ച് പ്രാ​ർ​ഥ​ന​യോ​ടെ ക​ഴി​യു​ന്ന​തി​നി​ടെ വീണ്ടും എ​ഞ്ചി​ൻ സ്റ്റാ​ർ​ട്ട് ചെയ്തു. ഭാഗ്യത്തിന് സ്റ്റാർട്ടായി....