നിം​സ് മെ​ഡി​സി​റ്റി​യി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Sunday, July 21, 2019 12:45 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: നിം​സ് മെ​ഡി​സി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി മെ​ഡി​ക്ക​ൽ ക്യാ​ന്പ് 25 നും 26 ​നും നിം​സ് മെ​ഡി​സി​റ്റി​യി​ൽ ന​ട​ത്തും.

ജ​ന​റ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ സ​ർ​ജ​റി, ലാ​പ്രോ​സ്കോ​പ്പി​ക് സ​ർ​ജ​റി, ഓ​ഫ്ത്താ​ൽ​മോ​ള​ജി, പീ​ഡി​യാ​ട്രി​ക്, ഡെ​ർ​മ​റ്റോ​ള​ജി, കാ​ർ​ഡി​യോ​ള​ജി, ഓ​ങ്കോ​ള​ജി, ഗ്യാ​സ്ട്രോ എ​ന്‍റ​റോ​ള​ജി , നെ​ഫ്രോ​ള​ജി, യൂ​റോ​ള​ജി, ഡെ​ന്‍റ​ൽ, ഇ​ൻ​ഫെ​ർ​ട്ടി​ലി​റ്റി, നാ​ച്ചു​റോ​പ്പ​തി, ആ​യൂ​ർ​വേ​ദ, തു​ട​ങ്ങി എ​ല്ലാ വ​കു​പ്പു​ക​ളി​ലെ​യും ഡോ​ക്ട​ർ​മാ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കും.

ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ സൗ​ജ​ന്യ​മാ​ണ്. സൗ​ജ​ന്യ കേ​ൾ​വി പ​രി​ശോ​ധ​ന​യും ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ശ്ര​വ​ണ സ​ഹാ​യി 30 ശ​താ​നം ഇ​ള​വി​ലും ല​ഭ്യ​മാ​ണ്. ഗാ​ന്ധി​യ​ൻ കെ.​ഇ.​മാ​മ്മ​ൻ അ​നു​സ്മ​ര​ണ​വും ഇ​തോ​ടൊ​പ്പം ന​ട​ത്തു​ന്നു. വി​വ​ര​ങ്ങ​ൾ​ക്ക്: 9633943037, 9745586411, 9947142308