ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം : 143 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു
Monday, July 22, 2019 12:53 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ക​ട​ൽ​ക്ഷോ​ഭ മേ​ഖ​ല​ക​ളി​ൽ​നി​ന്ന് 143 കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.
ആ​റു ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​ണ് ജി​ല്ല​യി​ൽ തു​റ​ന്നി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ജി​ല്ല​യു​ടെ തീ​ര​ത്ത് ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​ണ്.
തി​രു​വ​ന​ന്ത​പു​രം, ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്കു​ക​ളു​ടെ തീ​ര​പ്ര​ദേ​ശ​ത്താ​ണ് ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. ഈ ​മേ​ഖ​ല​ക​ളി​ലെ 143 കു​ടും​ബ​ങ്ങ​ളി​ലെ 603 പേ​ര​യാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റി​യ​ത്.
വ​ലി​യ​തു​റ ബ​ഡ്സ് സ്കൂ​ളി​ൽ 16 കു​ടും​ബ​ങ്ങ​ളി​ലെ 58 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. വ​ലി​യ​തു​റ ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ലെ ക്യാ​ന്പി​ൽ 65 കു​ടും​ബ​ങ്ങ​ളി​ലെ 282 പേ​രും ഫി​ഷ​റീ​സ് ടെ​ക്നി​ക്ക​ൽ സ്കൂ​ളി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​രും ക​ഴി​യു​ന്നു​ണ്ട്.
വ​ലി​യ​തു​റ ഫി​ഷ​റീ​സ് ഗോ​ഡൗ​ണി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ എ​ട്ടു കു​ടും​ബ​ങ്ങ​ളി​ലെ 32 കു​ടും​ബ​ങ്ങ​ളെ​ക്കൂ​ടി മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ക​ട​ൽ​ക്ഷോ​ഭ​ത്തെ​ത്തു​ട​ർ​ന്ന് നേ​ര​ത്തെ ഇ​വി​ടെ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
പു​തു​താ​യി ഇ​വി​ടേ​യ്ക്ക് മാ​റ്റി​യ​വ​ര​ട​ക്കം ആ​കെ 27 കു​ടും​ബ​ങ്ങ​ളി​ലെ 109 പേ​രാ​ണ് ഈ ​ക്യാ​ന്പി​ലു​ള്ള​ത്.
പേ​ട്ട സെ​ന്‍റ് റോ​ച്ച​സ് സ്ക​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ 30 കു​ടും​ബ​ങ്ങ​ളി​ലെ 148 പേ​രും വെ​ട്ടു​കാ​ട് സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്ക​ളി​ൽ തു​റ​ന്ന ക്യാ​ന്പി​ൽ 23 കു​ടും​ബ​ങ്ങ​ളി​ലെ 80 പേ​രും ക​ഴി​യു​ന്നു​ണ്ട്.
ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലു​ള്ള​വ​ർ​ക്ക് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണ​വും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും എ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.
ക്യാ​ന്പി​ലു​ള്ള​വ​ർ​ക്ക് വൈ​ദ്യ​സ​ഹാ​യം ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ ന​ൽ​കു​ന്ന​തി​ന് ആ​രോ​ഗ്യ വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഓ​രോ ക്യാ​ന്പി​ന്‍റെ​യും മേ​ൽ​നോ​ട്ട​ത്തി​നാ​യി ചാ​ർ​ജ് ഓ​ഫി​സ​ർ​മാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.