മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ക​ള​ക്‌​ഷ​ൻ സെ​ന്‍റ​ർ വീ​ണ്ടും തു​റ​ന്നു
Thursday, August 15, 2019 12:19 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദു​രി​ത ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​നാ​യി വീ​ണ്ടും ഉ​ൽ​പ​ന്ന​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു. പ്ര​സ് ക്ല​ബ്ബി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ രാ​ത്രി ഒ​ൻ​പ​ത് വ​രെ​യാ​ണ് സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക. പ്ര​ള​യം ത​ക​ർ​ത്ത വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി പോ​കു​ന്ന​വ​ർ​ക്ക് ജീ​വി​തം തു​ട​ങ്ങാ​ൻ അ​നി​വാ​ര്യ​മാ​യ പാ​ത്ര​ങ്ങ​ൾ, സ്റ്റീ​ൽ ഗ്ലാ​സ്, പാ​യ, ത​ല​യി​ണ തു​ണി​ക​ൾ, പ​ല​വ്യ​ഞ്ജ​നം, കു​ട്ടി​ക​ളു​ടെ സ്കൂ​ൾ ബാ​ഗ്, നോ​ട്ട് ബു​ക്ക് ,പേ​ന ചോ​റ്റു​പാ​ത്രം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും സം​ഭ​രി​ക്കു​ന്ന​ത്.