അ​ഭി​ഭാ​ഷ​ക​നെ​യും കു​ടും​ബ​ത്തെ​യും ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Saturday, August 17, 2019 12:47 AM IST
വെ​ഞ്ഞാ​റ​മൂ​ട്: പാ​ർ​ക്കിം​ഗി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​ഭി​ഭാ​ഷ​ക​നെ​യും കു​ടും​ബ​ത്തെ​യും ആ​ക്ര​മി​ക്കു​ക​യും വാ​ഹ​ന​ത്തി​ന്‍റെ മി​റ​ർ ത​ക​ർ​ക്കു​ക​യും ചെ​യ്ത കേ​സി​ൽ മൂ​ന്ന് പേ​രെ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
പ​ടി​ഞ്ഞാ​റെ​ക്കോ​ട്ട സ്വ​ദേ​ശി മോ​ഹ​ന​ച​ന്ദ്ര​ൻ (47), വ​ട്ട​പ്പാ​റ സ്വ​ദേ​ശി ര​തീ​ഷ് കു​മാ​ർ (35), കു​ട​പ്പ​ന​കു​ന്ന് എ​ൻ​സി​സി ന​ഗ​ർ സ്വ​ദേ​ശി ജോ​ർ​ജ്കു​ട്ടി (50) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യ്ക്ക് 12.30ന് ​വെ​മ്പാ​യം രാ​ജാ ഹോ​ട്ട​ലി​ന് മു​ൻ​പി​ലാ​ണ് സം​ഭ​വം.​സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: മോ​ഹ​ന​ച​ന്ദ്ര​നും സു​ഹൃ​ത്തു​ക്ക​ളാ​യ നാ​ലു​പേ​രും യാ​ത്ര ചെ​യ്തി​രു​ന്ന വാ​ഹ​ന​വും അ​ഭി​ഭാ​ഷ​ക​നാ​യ ഷാ​ജു​ദീ​നും കു​ടും​ബ​വും സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​വും ഹോ​ട്ട​ലി​ന് മു​ന്നി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നാ​യി നി​ർ​ത്തു​ക​യാ​യി​രു​ന്നു.
ഈ ​സ​മ​യം ഹോ​ട്ട​ലി​ന് മു​ന്നി​ൽ തി​ര​ക്കാ​യ​തി​നാ​ൽ ഒ​രു വാ​ഹ​ത്തി​ന് മാ​ത്ര​മേ ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്യു​വാ​ൻ ക​ഴി​യു​മാ​യി​രു​ന്നു​ള്ളു.
ഇ​തേ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം വാ​ക്കേ​റ്റ​ത്തി​ലാ​യി.​തു​ട​ർ​ന്ന് ഇ​രു സം​ഘ​ങ്ങ​ളും വാ​ഹ​ന​ങ്ങ​ൾ സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്ത ശേ​ഷം ഭ​ക്ഷ​ണം ക​ഴി​ച്ച് തി​രി​കെ മ​ട​ങ്ങു​ന്ന​തി​നി​ടെ അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ഹ​ന​ത്തി​ന്‍റെ ര​ണ്ടു വ​ശ​ത്തെ​യും മി​റ​റു​ക​ൾ ത​ക​ർ​ത്ത നി​ല​യി​ലാ​യി​രു​ന്നു.​ഇ​തേ ചൊ​ല്ലി വീ​ണ്ടും ഇ​വ​ർ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​കു​ക​യും കൈ​യാ​ങ്ക​ളി​യി​ൽ എ​ത്തു​ക​യു​മാ​യി​രു​ന്നു.
സ്ഥ​ല​ത്ത് എ​ത്തി​യ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് മോ​ഹ​ന​ച​ന്ദ്ര​നെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ൻ എ​ത്തി​ച്ചു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നു ഓ​ടി ര​ക്ഷ​പ്പെ​ട്ടു.
അ​ഭി​ഭാ​ഷ​ക​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് ഇ​വ​ർ​ക്കെ​തി​രെ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മ​ണം ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്തു. അ​റ​സ്റ്റ് ചെ​യ്ത മൂ​ന്നു പേ​രേ​യും പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ടു.