മ​രു​ന്നി​ല്ല, വൈ​ദ്യു​തി​യി​ല്ല, ഡോ​ക്ട​ര്‍​മാ​രി​ല്ല; ആ​ശു​പ​ത്രി​യെ​ന്ന പേ​രു മാ​ത്ര​മു​ണ്ട്
Sunday, August 18, 2019 1:05 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: ആ​രോ​ഗ്യ​വ​കു​പ്പി​നും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നും നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യോ​ട് അ​വ​ഗ​ണ​ന​യെ​ന്ന് ആ​ക്ഷേ​പം. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ജി​ല്ലാ ആ​ശു​പ​ത്രി​യാ​യി ഉ​യ​ര്‍​ത്തു​ക​യും ക്ര​മേ​ണ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​ടെ പ​ദ​വി​യി​ലേ​യ്ക്ക് മാ​റ്റു​ക​യും ചെ​യ്തു​വെ​ങ്കി​ലും നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ ഈ ​സ​ര്‍​ക്കാ​ര്‍ ആ​തു​രാ​ല​യ​ത്തോ​ട് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍​ക്ക് അ​വ​ഗ​ണ​ന​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ജീ​വ​ന്‍​ര​ക്ഷാ മ​രു​ന്നു​ക​ളു​ടെ അ​ഭാ​വം ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്നു​ണ്ട്. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​രു​ണ്യ, നീ​തി മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ള്‍ നോ​ക്കു​കു​ത്തി​ക​ളാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. വി​വി​ധ രോ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന​വ​ര്‍​ക്ക് ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന പ​ല മ​രു​ന്നു​ക​ളും ഇ​വി​ടെ ല​ഭ്യ​മ​ല്ല. വൈ​ദ്യു​തി ബ​ന്ധം നി​ല​യ്ക്കു​ന്ന​ത് നെ​യ്യാ​റ്റി​ന്‍​ക​ര ആ​ശു​പ​ത്രി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പ​തി​വു​സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ന്നു.

പു​തി​യ ട്രാ​ന്‍​സ്ഫോ​ര്‍​മ​ര്‍ സ്ഥാ​പി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ഹൈ ​ടെ​ന്‍​ഷ​ന്‍ വൈ​ദ്യു​തി വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ഇ​പ്പോ​ഴും പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല. കാ​ഷ്വാ​ലി​റ്റി​യി​ലും ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റി​ലും ലേ​ബ​ര്‍ റൂ​മി​ലും ജ​ന​റേ​റ്റ​റു​ണ്ട്. അ​തേ സ​മ​യം, ലാ​ബി​ല്‍ ജ​ന​റേ​റ്റ​ര്‍ സൗ​ക​ര്യ​മി​ല്ല. ഹൈ ​ടെ​ന്‍​ഷ​ന്‍ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ന് എ​ന്‍​എ​ച്ച്എ​മ്മി​ന്‍റെ​യും ജ​ന​റേ​റ്റ​റി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റ​യും ഫ​ണ്ടു​ക​ളാ​ണ് വി​നി​യോ​ഗി​ക്കു​ക.

സ്വ​കാ​ര്യ ലാ​ബു​ക​ള്‍ രോ​ഗി​ക​ളെ പി​ഴി​യു​ന്പോ​ഴും വ​കു​പ്പി​നോ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നോ അ​ന​ക്ക​മി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ രോ​ഗി​യെ പോ​സ്റ്റ് ഓ​പ്പ​റേ​ഷ​ന്‍ വാ​ര്‍​ഡി​ലേ​യ്ക്ക്കൊ ണ്ടു​പോ​കു​ന്ന​താ​ണ് വ​ള​രെ പ​രി​താ​പ​ക​രം.

ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റി​ല്‍ നി​ന്നും പോ​സ്റ്റ് ഓ​പ്പ​റേ​ഷ​ന്‍ വാ​ര്‍​ഡി​ലേ​യ്ക്കു​ള്ള വ​ഴി​ക്ക് മേ​ല്‍​ക്കൂ​ര ഇ​ല്ല. മ​ഴ പെ​യ്താ​ല്‍ ന​ന​ഞ്ഞൊ​ലി​ച്ച് കൊ​ണ്ടു​പോ​കേ​ണ്ട ഗ​തി​കേ​ട്.ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മേ​ല്‍​ക്കൂ​ര സ്ഥാ​പി​ക്കാ​നു​ള്ള എ​സ്റ്റി​മേ​റ്റ് എ​ടു​ത്തു​വെ​ന്ന് പ​റ​യു​ന്നു​വെ​ങ്കി​ലും രോ​ഗി​ക​ള്‍​ക്ക് ഇ​പ്പോ​ഴും ദു​രി​ത​യാ​ത്ര​യാ​ണ്.

കാ​ഷ്വാ​ലി​റ്റി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ ത​സ്തി​ക മാ​സ​ങ്ങ​ളാ​യി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു. പ്ര​തി​ദി​നം മൂ​വാ​യി​ര​ത്തോ​ളം രോ​ഗി​ക​ള്‍ ഐ​പി​യി​ല്‍ എ​ത്തു​ന്ന ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ആ​കെ​യു​ള്ള​ത് 39 ഡോ​ക്ട​ര്‍​മാ​ര്‍.

ശു​ചീ​ക​ര​ണ വി​ഭാ​ഗ​ത്തി​ലും ആ​ളു​ക​ളു​ടെ ഒ​ഴി​വു​ക​ളു​ണ്ട്. നി​ല​വി​ലു​ള്ള​ർ ഇ​ര​ട്ടി ജോ​ലി​യാ​ണ് ചെ​യ്യു​ന്ന​ത്. നൂ​റു വ​ര്‍​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ ഈ ​പ​ഴ​യ ആ​ശു​പ​ത്രി​യി​ല്‍ കെ​ട്ടി​ട നി​ര്‍​മാ​ണ​ങ്ങ​ള്‍​ക്ക് യാ​തൊ​രു പ​ഞ്ഞ​വു​മി​ല്ല. ന​വീ​ക​ര​ണ​വും നി​ര്‍​മാ​ണ​വു​മൊ​ക്കെ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്പോ​ഴും അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ള്‍ ഇ​പ്പോ​ഴും അ​ക​ലെ​യാ​ണ്.