ന​വീ​ക​രി​ച്ച നീ​രാ​ഴി മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, August 18, 2019 1:05 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ ഉ​ള്ളൂ​ർ വാ​ർ​ഡി​ൽ നീ​രാ​ഴി മാ​ർ​ക്ക​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി​ര​വി​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ‌ മേ​യ​ർ വി.​കെ. പ്ര​ശാ​ന്ത് നി​ർ​വ​ഹി​ച്ചു. ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ 50 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് മാ​ർ​ക്ക​റ്റ് ഇ​ന്‍റ​ർ​ലോ​ക്ക് ചെ​യ്ത് ന​വീ​ക​രി​ക്കു​ക​യും, ഡ്രൈ​നേ​ജ് സൗ​ക​ര്യം, കു​ടി​വെ​ള്ള​ത്തി​നാ​യി ബോ​ർ​വെ​ൽ എ​ന്നീ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​ശ്രീ​കു​മാ​ർ, പാ​ള​യം രാ​ജ​ൻ, കൗ​ണ്‍​സി​ല​ർ എ​ൻ.​അ​നി​ൽ​കു​മാ​ർ, സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ എ. ​മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, ഉ​ള്ളൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഉ​ള്ളൂ​ർ മു​ര​ളി, സി​പി​എം വ​ഞ്ചി​യൂ​ർ ഏ​രി​യാ ക​മ്മി​റ്റി അം​ഗം എ​സ്.​അ​നി​ൽ​കു​മാ​ർ, ബി​ജെ​പി സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം പോ​ങ്ങും​മൂ​ട് വി​ക്ര​മ​ൻ, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ബി​ജു, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​ജി​ത്കു​മാ​ർ, കൗ​ണ്‍​സി​ല​ർ ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ്, ഉ​ള്ളൂ​ർ വാ​ർ​ഡ് ക​മ്മി​റ്റി കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​നി​ൽ ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.