ദു​രി​ത​ബാ​ധി​ത​ർ​ക്കൊ​പ്പം അ​ഞ്ച​പ്പ​ത്തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കം
Sunday, August 18, 2019 1:05 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: "അ​ന്ന​വും അ​ക്ഷ​ര​വും ആ​ദ​ര​വോ​ടെ' എ​ന്ന സ​ന്ദേ​ശ​വു​മാ​യി നെ​യ്യാ​റ്റി​ൻ​ക​ര ഗ്രാ​മം ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഞ്ച​പ്പം സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യു​ടെ ഒ​ന്നാം വാ​ർ​ഷി​കം പ്ര​ള​യ​ദു​രി​ത​ബാ​ധി​ത​ർ​ക്കൊ​പ്പം ആ​ഘോ​ഷി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം ഒാ​ഗ​സ്റ്റ് 17 നാ​ണ് അ​ഞ്ച​പ്പം ഒൗട്ട്‌ലെറ്റ് നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. ബി​ല്ലോ കാ​ഷ് കൗ​ണ്ട​റോ ഇ​ല്ലാ​തെ വി​ശ​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം വി​ഷ​ര​ഹി​ത​മാ​യ അ​ന്നം ആ​ദ​ര​വോ​ടെ വി​ള​ന്പു​ക​യാ​ണ് അ​ഞ്ച​പ്പ​ത്തി​ന്‍റെ ല​ക്ഷ്യം.

സാ​യാ​ഹ്ന​ങ്ങ​ളി​ൽ ഒ​രു​മി​ച്ചി​രു​ന്ന് വാ​യി​ക്കു​ന്ന​തി​നും, പ​ഠി​ക്കു​ന്ന​തി​നും ച​ർ​ച്ച​ക​ളും സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും അ​ഞ്ച​പ്പം അ​വ​സ​ര​മൊ​രു​ക്കു​ന്നു. പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നും ചി​ന്ത​ക​നും പ്ര​ഭാ​ഷ​ക​നു​മാ​യ ഫാ.​ബോ​ബി ജോ​സ് ക​ട്ടി​ക്കാ​ടി​ന്‍റെ ആ​ശ​യ​മാ​യ അ​ഞ്ച​പ്പം സൗ​ജ​ന്യ ഭ​ക്ഷ്യ ശൃ​ഖ​ല കോ​ഴ​ഞ്ചേ​രി​യി​ലാ​ണ് ആ​ദ്യ​മാ​യി പി​റ​വി​കൊ​ണ്ട​ത്. തു​ട​ർ​ന്ന് കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​യ്ക്ക് അ​വ അ​തി​വേ​ഗം വ​ള​രു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം വി​പു​ല​മാ​യി ക്ര​മീ​ക​രി​ച്ചി​രു​ന്ന ഉ​ദ്ഘാ​ട​ന ആ​ഘോ​ഷ​ങ്ങ​ൾ പ്ര​ള​യം കാ​ര​ണം മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​വും വ​സ്ത്ര​ങ്ങ​ളും സ​മാ​ഹ​രി​ച്ച് നി​ര​വ​ധി ദി​വ​സ​ങ്ങ​ളി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്തു​കൊ​ണ്ട് വ​ള​രെ ല​ളി​ത​മാ​യി അ​ഞ്ച​പ്പ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മാ​രം​ഭി​ച്ച​ത്.

ഇ​ക്കൊ​ല്ലം പ്ര​ശ​സ്ത റേ​ഡി​യോ ജോ​ക്കി​യും മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​റു​മാ​യ ജോ​സ​ഫ് അ​ന്നം​കു​ട്ടി ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഗാ സിം​പോ​സി​യ​വും ച​ർ​ച്ച​ക​ളും ജ​ന​പ്ര​തി​നി​ധി​സം​ഗ​മ​വും ഒ​ക്കെ​യാ​യി വി​പു​ല​മാ​യ ആ​ഘോ​ഷ​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യ​വേ​യാ​ണ് കേ​ര​ള​ത്തെ ക​ണ്ണീ​രി​ലാ​ഴ്ത്തി വീ​ണ്ടും പ്ര​ള​യ​മെ​ത്തി​യ​ത്.

അ​തെ​ത്തു​ട​ർ​ന്ന് ഒ​ന്നാം വാ​ർ​ഷി​ക പ​രി​പാ​ടി​ക​ൾ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് വ​യ​നാ​ട് മാ​ന​ന്ത​വാ​ടി​യി​ലെ നൂ​റോ​ളം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​വും വ​സ്ത്ര​ങ്ങ​ളും മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​മെ​ത്തി​ച്ചു​കൊ​ണ്ട് ദു​രി​ത​ബാ​ധി​ത​ർ​ക്കൊ​പ്പം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ജാ​തി-​മ​ത വ്യ​ത്യാ​സ​ങ്ങ​ളി​ല്ലാ​തെ വി​ശ​പ്പി​നൊ​രു പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ൽ ബോ​ബി​യ​ച്ച​ന്‍റെ ആ​ത്മീ​യ പി​തൃ​ത്വ​ത്തി​ലാ​ണ് അ​ഞ്ച​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ര​ക്ഷാ​ധി​കാ​രി​യാ​യി ഫാ.​ഷാ​ജ്കു​മാ​റും പ്ര​സി​ഡ​ന്‍റാ​യി ദി​വ്യ പി. ​ദേ​വും സെ​ക്ര​ട്ട​റി​യാ​യി വി.​എ​ൽ. ജൂ​ലി​യും അ​ക്കൗ​ണ്ട​ന്‍റാ​യി സ​ജി പ്ര​ഭാ​ക​റും എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി അ​രു​ണ്‍ പി.​ദേ​വ്, അ​നീ​ഷ് ക​ണ്ണ​റ​വി​ള, സാ​ബു കു​രി​ശു​മ​ല എ​ന്നി​വ​രും പ്ര​വ​ർ​ത്തി​ക്കു​ന്നു. കൂ​ടാ​തെ നൂ​റി​ല​ധി​കം സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും അ​ഞ്ച​പ്പ​ത്തി​ന് മു​ത​ൽ​ക്കൂ​ട്ടാ​ണ്.