ബാ​ങ്കിം​ഗ് പ​രി​ഷ്കാ​ര​ങ്ങ​ൾ: ഇ​ന്ത്യ​ൻ ബാ​ങ്ക് അ​വ​ലോ​ക​നം ന​ട​ത്തി
Monday, August 19, 2019 12:32 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം രാ​ജ്യം അ​ഞ്ച് മി​ല്യ​ൻ ഡോ​ള​ർ സ​ന്പ​ദ് വ്യ​വ​സ്ഥ കൈ​വ​രി​ക്കാ​ൻ ബാ​ങ്കു​ക​ൾ​ക്ക് എ​ന്തു ചെ​യ്യാ​ൻ സാ​ധി​ക്കും എ​ന്ന​തി​നെ​പ്പ​റ്റി ഇ​ന്ത്യ​ൻ ബാ​ങ്ക് അ​വ​ലോ​ക​ന യോ​ഗം ന​ട​ത്തി.
ഇ​ന്ത്യ​ൻ ബാ​ങ്ക് ശാ​ഖാ മാ​നേ​ജ​ർ​മാ​രെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​വാ​നു​ള്ള രൂ​പ​രേ​ഖ യോ​ഗ​ത്തി​ൽ ത​യാ​റാ​ക്കി.
ബാ​ങ്കി​ന്‍റെ തി​രു​വ​ന​ന്ത​പു​രം സോ​ണ​ൽ മാ​നേ​ജ​ർ എ.​കെ. വി​ജ​യ​നും, ഡെ​പ്യൂ​ട്ടി സോ​ണ​ൽ മാ​നേ​ജ​ർ പി.​ബി. വി​നോ​ദും ച​ർ​ച്ച​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.