പു​സ്ത​ക​വ​ണ്ടി പ​ട്ടം സെ​ന്‍റ്മേ​രീ​സി​ൽ: ആ​വേ​ശ​ത്തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ
Tuesday, August 20, 2019 12:32 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കേ​ര​ള ബു​ക്ക് മാ​ർ​ക്കി​ന്‍റെ പു​സ്ത​ക വ​ണ്ടി പ​ട്ടം സെ​ന്‍റ്മേ​രീ​സി​ലെ​ത്തി. സ്കൂ​ളി​ന്‍റെ എ​ൺ​പ​താം വ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​തി​യ പു​സ്ത​ക ങ്ങ​ൾ പ​രി​ച​യ​പെ​ടു​ത്താ​നാ​ണ് പു​സ്ത​ക​വ​ണ്ടി സ്കൂ​ളി​ലെ​ത്തി​യ​ത്.

മാ​ധ​വി​ക്കു​ട്ടി,ബ​ഷീ​ർ ,ത​ക​ഴി , പെ​രു​മ്പ​ട​വം , അ​ടൂ​ർ , മീ​ര തു​ട​ങ്ങി​യ എ​ഴു​ത്തു​കാ​രു​ടെ പു​സ്ത​ക​ത്തി​നൊ​പ്പം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​ന്‍റെ പു​സ്ത​ക​മാ​യ ട്ര​ഷ​റും വ​ണ്ടി​യി​ലു​ണ്ടാ​യി​രു​ന്നു.​ബു​ക്ക് മാ​ർ​ക്ക് സെ​ക്ര​ട്ട​റി എ. ​ഗോ​കു​ലേ​ന്ദ്ര​ൻ ട്ര​ഷ​ർ അ​ട​ക്ക​മു​ള്ള പു​തി​യ പു​സ്ത​ക​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തി. പ്രി​ൻ​സി​പ്പ​ൽ ഫാ. ​സി. സി. ​ജോ​ൺ അ​ധ്യ​ക്ഷത ​വ​ഹി​ച്ച യോ​ഗ​ത്തി​ൽ വൈ​സ് പ്രി​ൻ​സി​പ്പ​ൽ എ​ബി ഏ​ബ്ര​ഹാം , പ്ര​സാ​ധ​ക​ൻ ബി​ന്നി​സാ​ഹി​തി ,മ​നോ​ജ് ഏ​ബ്ര​ഹാം , ഷാ​ജി കു​ര്യാ​ത്തി , സ​ന്തോ​ഷ് പി. ​മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗിച്ചു.