സ​ഹോ​ദ​യ ക​ലോ​ത്സ​വം: ക​ഴ​ക്കൂ​ട്ടം ജ്യോ​തി​സി​ന് ഓ​വ​റോ​ള്‍ ചാ​ന്പ്യ​ന്‍​ഷി​പ്പ്
Tuesday, August 20, 2019 12:34 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: സി ​ബി​എ​സ്ഇ സൗ​ത്ത് സോ​ണ്‍ സ​ഹോ​ദ​യ കോം​പ്ല​ക്സ് ക​ലോ​ത്സ​വ​ത്തി​ല്‍ ക​ഴ​ക്കൂ​ട്ടം ജ്യോ​തി​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ന് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്.
ഡോ. ​ജി .ആ​ർ. പ​ബ്ലി​ക് സ്കൂ​ളി​ല്‍ ന​ട​ത്തി​യ ക​ലാ​മേ​ള​യി​ല്‍ 53 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി ആ​റാ​യി​ര​ത്തോ​ളം മ​ത്സ​രാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു. സാ​ഹി​ത്യ​മ​ത്സ​ര​ത്തി​ൽ ക​ഴ​ക്കൂ​ട്ടം ജ്യോ​തി​സ് സെ​ൻ​ട്ര​ൽ സ്കൂ​ളും ര​ച​നാ​മ​ത്സ​ര​ങ്ങ​ളി​ൽ ആ​ര്യാ സെ​ന്‍​ട്ര​ല്‍ സ്കൂ​ളും ഒ​ന്നാം​സ്ഥാ​നം നേ​ടി. സ്കൂ​ള്‍ മാ​നേ​ജിം​ഗ് ട്ര​സ്റ്റി സി​സ്റ്റ​ര്‍ മൈ​ഥി​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ ഷി​ബു, കൗ​ൺ​സി​ല​ർ കെ.​പി. ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ആ​ർ .എ​സ്. ഹ​രി​കു​മാ​ർ, സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ജ​യ​ശ​ങ്ക​ർ പ്ര​സാ​ദ്, സെ​ക്ര​ട്ട​റി ജോ​യ് എം. ​വ​ർ​ഗീ​സ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മ​രി​യ ജോ ​ജ​ഗ​ദീ​ഷ്, മാ​നേ​ജ​ർ പി. ​ര​വി​ശ​ങ്ക​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ശ​ര​ത് കു​മാ​ർ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.