വീ​ടു പ​ണി​ക്കി​ടെ മ​ണ്ണി​ടി​ഞ്ഞു വീ​ണു: തൊ​ഴി​ലാ​ളി​യെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെടു​ത്തി
Thursday, August 22, 2019 12:33 AM IST
ശ്രീ​കാ​ര്യം : വീ​ടു​നി​ർ​മാ​ണ​ത്തി​നി​ട​യി​ൽ മ​ണ്ണി​ടി​ഞ്ഞു വീ​ണ് പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി​യെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി.

തി​രു​മ​ല പു​ന്ന​ക്കാ​മു​ക​ൾ സ്വ​ദേ​ശി രാ​ജ​ൻ(37)ആ​ണ്അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ശ്രീ​കാ​ര്യം ക​ല്ല​മ്പ​ള്ളി ക​രു​മ്പു​കോ​ണം ക്ഷേ​ത്ര​ത്തി​നു സ​മീ​പത്തെ ശ്യാ​മി​നായി നി​ർ​മി​ക്കു​ന്ന വീ​ടി​ന്‍റെ ഫി​ല്ല​റി​ന് കു​ഴി എ​ടു​ക്കു​മ്പോ​ൾ ഏ​ഴ​ടി​യോ​ളം താ​ഴ്ച​യു​ള്ള കു​ഴി​യി​ൽ മ​ണ്ണി​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു . അ​പ​ക​ട സ​മ​യ​ത്ത് രാ​ജ​ൻ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ക​ഴ​ക്കൂ​ട്ടം ഫ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജെ. ​ജി​ഷാ​ദ്, തി​രു​വ​ന​ന്ത​പു​രം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി.​അ​ശോ​ക് കു​മാ​ർ , ക​ഴ​ക്കൂ​ട്ടം അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​പി. മ​ധു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി രാ​ജ​നെ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു .