രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി
Thursday, August 22, 2019 12:33 AM IST
പാ​ലോ​ട് : രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി. അ​രി​പ്പ പോ​ട്ടോ​മാ​വ് മ​ണി​രാ​ജ​ന്‍റെ പ​റ​മ്പി​ൽ നി​ന്നാ​ണ് എ​ട്ട​ടി നീ​ള​വും ഏ​ഴു കി​ലോ​യോ​ളം തൂ​ക്ക​വും അ​ഞ്ചു വ​യ​സ് പ്രാ​യ​വു​മു​ള്ള പെ​ൺ രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി​യ​ത്. പ​റ​മ്പി​ൽ രാ​ജ​വെ​മ്പാ​ല​യെ ക​ണ്ട വീ​ട്ടു​കാ​ർ കു​ള​ത്തൂ​പ്പു​ഴ ഫോ​റ​സ്റ്റ് സെ​ക്‌​ഷ​ൻ ഓ​ഫീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്ഥ​ല​ത്ത് എ​ത്തി​യ പാ​ലോ​ട് ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ പാ​മ്പു​പി​ടി​ത്ത വി​ദ​ഗ്ധ​ൻ സ​ന​ൽ​രാ​ജ് പാ​മ്പി​നെ പി​ടി​കൂ​ടി ശ​ങ്കി​ലി വ​ന​ത്തി​നു​ള്ളി​ൽ തു​റ​ന്നു വി​ട്ടു. മ​ഴ​ക്കാ​ല​മാ​യ​തി​നാ​ൽ വ​ന​ത്തി​ൽ നി​ന്നും ഇ​ഴ​ജ​ന്തു​ക്ക​ൾ വ​നാ​തി​ർ​ത്തി​ക​ളി​ലെ വീ​ടു​ക​ളി​ലും പ​റ​മ്പു​ക​ളി​ലു​മെ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.