ക​ഞ്ചാ​വ് ക​ച്ച​വ​ടം; ര​ണ്ട് യു​വാ​ക്ക​ൾ പോ​ലീ​സ് പി​ടി​യി​ൽ
Thursday, August 22, 2019 12:33 AM IST
നേ​മം: ക​ഞ്ചാ​വ് ക​ച്ച​വ​ട​ത്തി​നെ​ത്തി​യ കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ ന​രു​വാ​മൂ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. കൊ​ല്ലം മ​ങ്കാ​ട് സ്വ​ദേ​ശി​ക​ളാ​യ സ​ൽ​മാ​ൻ(19), ശ്രീ​മു​രു​ക​ൻ (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്നും പൊ​തി​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ച ക​ഞ്ചാ​വ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി​യ​വ​രാ​ണ് ഇ​വ​രെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​യ​ണി​മൂ​ടി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും ട്രി​നി​റ്റി കോ​ള​ജി​ന് സ​മീ​പ​ത്ത് നി​ന്നു​മാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

മുൻ ക്ലാർക്കിനെ കസ്റ്റഡിയിൽ നൽകി

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മു​ൻ ക്ലാ​ർ​ക്ക് റി​യാ​സി​നെ ര​ണ്ടു ദി​വ​സ​ത്തേ​ക്ക് വി​ജി​ല​ൻ​സ് ക​സ്റ്റ​ഡി​യി​ൽ ന​ൽ​കി. അ​ന്വേ​ഷ​ണ സം​ഘം ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് പ്ര​ത്യേ​ക വി​ജി​ല​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തി​യ രേ​ഖ​ക​ൾ സ്കൂ​ളി​ൽ എ​ത്തി​ച്ച് പ​രി​ശോ​ധി​ക്കു​വാ​ണ് അ​ന്വേ​ഷ​ണ സം​ഘം ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്.2011-16 കാ​ല​ഘ​ട്ട​ത്തി​ൽ വി​ര​മി​ച്ച അ​ധ്യാ​പ​ക​രു​ടെ ശ​മ്പ​ളം,വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്കോ​ള​ർ​ഷി​പ്പ് എ​ന്നി​വ​യു​ടെ വി​ത​ര​ണ​ത്തി​ൽ അ​ര ല​ക്ഷം രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. ഇ​യാ​ളെ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.