ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ പ​ത്തു​മു​ത​ൽ
Thursday, August 22, 2019 12:33 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​ർ​ഭാ​ടം ഒ​ഴി​വാ​ക്കി ഇ​ത്ത​വ​ണ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ പ​ത്തു മു​ത​ൽ സം​ഘ​ടി​പ്പി​ക്കും. ഓ​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ടൂ​റി​സം വാ​രാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സെ​പ്റ്റം​ബ​ർ 10 മു​ത​ൽ 16 വ​രെ ത​ല​സ്ഥാ​ന​ത്തു ക​വ​ടി​യാ​ർ മു​ത​ൽ മ​ണ​ക്കാ​ട് വ​രെ​യു​ള്ള പ്ര​ദേ​ശം ഉ​ത്സ​വ​മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു.
സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ദീ​പാ​ല​ങ്കാ​രം ന​ട​ത്താ​നും നി​ർ​ദേ​ശി​ച്ചു.
പ്ര​ള​യ​ത്തി​ന്‍റെ പേ​രി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ണാ​ഘോ​ഷം വേ​ണ്ടെ​ന്നു വ​ച്ച​തു പോ​ലെ എ​ല്ലാ വ​ർ​ഷ​വും ഒ​ഴി​വാ​ക്കു​ന്ന​തു ടൂ​റി​സ​ത്തെ​യും വ്യാ​പാ​ര മേ​ഖ​ല​യെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നു​ള്ള മ​ന്ത്രി​മാ​രു​ടെ അ​ഭി​പ്രാ​യ​ത്തെ തു​ട​ർ​ന്നാ​ണു ടൂ​റി​സം വാ​രാ​ഘോ​ഷം ന​ട​ത്താ​നു​ള്ള തീ​രു​മാ​നം. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ മി​ക്ക​വാ​റും എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും ഓ​ണ​ക്കാ​ല​ത്തു ബോ​ണ​സ് ല​ഭി​ക്കു​മെ​ന്ന​തി​നാ​ൽ വ​ൻ​തോ​തി​ൽ വ്യാ​പാ​രം ന​ട​ക്കു​ന്ന സ​മ​യ​മാ​ണ്.
ആ​ഘോ​ഷം വേ​ണ്ടെ​ന്നു വ​യ്ക്കു​ന്ന​തു വ്യാ​പാ​ര വാ​ണി​ജ്യ മേ​ഖ​ല​യു​ടെ ന​ട്ടെ​ല്ലൊ​ടി​ക്കു​മെ​ന്നു മാ​ത്ര​മ​ല്ല, സ​ർ​ക്കാ​രി​ന്‍റെ നി​കു​തി വ​രു​മാ​ന​ത്തെ​യും ബാ​ധി​ക്കു​മെ​ന്നു മ​ന്ത്രി​സ​ഭ വി​ല​യി​രു​ത്തി.