ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ക​ള​ക്‌​ഷ​ൻ കേ​ന്ദ്ര​ത്തി​ലേ​ക്ക് പ​ഠ​നോ​പ​ക​ര​ണ പ്ര​വ​ാഹം
Thursday, August 22, 2019 12:35 AM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ദു​രി​ത​ത്തി​ൽ അ​ക​പ്പെ​ട്ട കു​ട്ടി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ ആ​രം​ഭി​ച്ച ക​ള​ക്‌​ഷ​ൻ കേ​ന്ദ്ര​ത്തി​ലേ​യ്ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ പ്ര​വ​ഹി​ക്കു​ന്നു.
തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ൻ​റോ​സ് ജം​ഗ്ഷ​നി​ലു​ള്ള ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ൽ വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​യി മു​ന്നോ​ട്ട് വ​രി​ക​യാ​ണ്. പ്ര​ള​യ​ത്തി​ൽ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ബാ​ഗ്, കു​ട, നോ​ട്ട്ബു​ക്ക്, പേ​ന, പെ​ൻ​സി​ൽ, റ​ബ​ർ, പെ​ൻ​സി​ൽ ബോ​ക്സ്, ഇ​ൻ​സ്ട്രു​മെ​ന്‍റ് ബോ​ക്സ്, ടി​ഫി​ൻ ബോ​ക്സ്, വാ​ട്ട​ർ ബോ​ട്ടി​ൽ എ​ന്നി​വ​യാ​ണ് ക​മ്മീ​ഷ​ൻ ശേ​ഖ​രി​ക്കു​ന്ന​ത്.
ക​ള​ക്‌​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ നേ​രി​ട്ട് എ​ത്തി​ക്കു​ന്ന​തി​നു പു​റ​മെ നി​ര​വ​ധി സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും ക​മ്മീ​ഷ​നോ​ട് സ​ഹ​ക​രി​ച്ച് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു​ണ്ട്. കാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ൾ വീ​ടു​ക​ളി​ൽ തി​രി​ച്ചെ​ത്തി സ്കൂ​ളി​ൽ പോ​കാ​ൻ തു​ട​ങ്ങു​ന്പോ​ഴേ​യ്ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ചെ​യ​ർ​മാ​ൻ പി. ​സു​രേ​ഷ് പ​റ​ഞ്ഞു.