ഓ​ണം കൊ​ഴു​പ്പി​ക്കാ​ൻ പ​ലി​ശ​ക്കാ​ർ രം​ഗ​ത്ത്
Tuesday, September 10, 2019 12:20 AM IST
കാ​ട്ടാ​ക്ക​ട: ഓ​ണം എ​ത്തി​യ​തോ​ടെ കാ​ട്ടാ​ക്ക​ട​യി​ൽ വീ​ണ്ടും ബ്ലേ​ഡു​കാ​രു​ടെ വി​ള​യാ​ട്ടം. ഓ​ണം കൊ​ഴു​പ്പി​ക്കാ​ൻ വ​ട്ടി​പ​ലി​ശ​യ്ക്ക് പ​ണം ന​ൽ​കാ​ൻ നാട്ടിലെ പ​ലി​ശ​ക്കാ​രും ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള സം​ഘ​വും എ​ത്തി.
പോ​ലീ​സ് പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്ന് പി​ൻ​വാ​ങ്ങി​യി​രു​ന്ന സം​ഘ​ങ്ങ​ൾ ഇ​പ്പോ​ൾ വീ​ണ്ടും രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്ന​ത് ഓ​ണം ല​ക്ഷ്യ​മാ​ക്കി​യാ​ണ്. കാ​ട്ടാ​ക്ക​ട​യി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന പ​ലി​ശ​ക്കാ​രെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് ത​യാ​റാ​വു​ന്നി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വ​ട്ടി​പ​ലി​ശ​ക്കാ​രു​ടെ പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം എ​വി​ടെ​യാ​ണെ​ന്ന് തി​ര​ക്കാ​ൻ അ​ധി​ക്യ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.
കാ​ട്ടാ​ക്ക​ട ച​ന്ത കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ തോ​തി​ൽ പ​ണം എ​ത്തു​ക​യും ച​ന്ത​യ്ക്ക്ക​ത്ത് ത​ന്നെ അ​ത് വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്നു​വെ​ന്ന​ത് ര​ഹ​സ്യ​മ​ല്ല. പ​ലി​ശ മ​ണി​ക്കൂ​റി​ന് ഈ​ടാ​ക്കു​ന്ന രീ​തി​യാ​ണ് ന​ട​ക്കു​ന്ന​ത്. പ​ണം വ​ട്ടി പ​ലി​ശ​യ്ക്ക് ന​ൽ​കു​ന്ന​വ​രും ക​ള്ള​നോ​ട്ടു​ക​ളാ​ണ് ന​ൽ​കു​ന്ന​തെ​ന്ന വി​വ​രം ചി​ല പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ ത്തി​യി​രു​ന്നു. എ​ന്നാ​ൽ തു​ട​ർ അ​ന്വേ​ഷ​ണം ന​ട​ന്നി​ല്ല