ആ​ഘോ​ഷ​ത്തേ​രേ​റി പൊ​ന്നോ​ണ​മെ​ത്തി
Tuesday, September 10, 2019 12:22 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ന​ന്ത​പു​രി​യെ ആ​ഘോ​ഷ​ത്തേ​രി​ലേ​റ്റി ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന് ഇ​ന്ന് തി​രി​തെ​ളി​യും. വൈ​കു​ന്നേ​രം ആ​റി​ന് ക​ന​ക​ക്കു​ന്നി​ലെ നി​ശാ​ഗ​ന്ധി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന് തി​രി​തെ​ളി​ക്കും.
ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് 16 വ​രെ ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ 29 വേ​ദി​ക​ളി​ൽ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ക​ലാ​രൂ​പ​ങ്ങ​ൾ അ​ര​ങ്ങേ​റും. ക​ലാ​മ​ണ്ഡ​ലം ശി​വ​ദാ​സും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ചെ​ണ്ട​മേ​ളം ധ​ന്യ​മാ​ക്കു​ന്ന ഉ​ദ്ഘാ​ട​ന​വേ​ദി​യി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ ടൊ​വി​നോ തോ​മ​സും കീ​ർ​ത്തി സു​രേ​ഷും എ​ത്തും.
മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഓ​ണ​സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് കെ.​എ​സ്. ചി​ത്ര ന​യി​ക്കു​ന്ന ഗാ​ന​മേ​ള അ​ര​ങ്ങേ​റും.ഇ​തോ​ടെ ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലെ 29 വേ​ദി​ക​ളും വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളാ​ൽ സ​ജീ​വ​മാ​കും.
കേ​ര​ള​ത്തി​ന്‍റെ പ​ര​ന്പ​രാ​ഗ​ത​വും ത​നി​മ​യാ​ർ​ന്ന​തു​മാ​യ ക​ലാ​രൂ​പ​ങ്ങ​ൾ​ക്കു പു​റ​മേ ആ​ധു​നി​ക ക​ല​ക​ളും സം​ഗീ​ത​ദൃ​ശ്യ വി​രു​ന്നു​ക​ളും ഇ​ക്കൊ​ല്ല​ത്തെ ഓ​ണാ​ഘോ​ഷ​ത്തി​നു മാ​റ്റു​കൂ​ട്ടും. മ​ല​യാ​ള​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ എ​ണ്ണം​പ​റ​ഞ്ഞ ക​ലാ​കാ​ര​ന്മാ​രു​ടെ മാ​സ്മ​രി​ക പ്ര​ക​ട​ന​ത്തി​ന് ഇ​നി​യു​ള്ള ഏ​ഴു നാ​ളു​ക​ൾ ന​ഗ​രം സാ​ക്ഷ്യം വ​ഹി​ക്കും. 16 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വെ​ള്ള​യ​ന്പ​ല​ത്തു​നി​ന്ന് തു​ട​ങ്ങി കി​ഴ​ക്കേ​ക്കോ​ട്ട​യി​ൽ അ​വ​സാ​നി​ക്കു​ന്ന വ​ർ​ണ​ശ​ബ​ള​മാ​യ ഘോ​ഷ​യാ​ത്ര​യോ​ടെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ പൂ​ർ​ണ​മാ​കും.

ക​ന​ക​ക്കു​ന്നി​ന്
ഉൗ​ഞ്ഞാ​ൽ​കാ​ലം
വ​ർ​ണാ​ഭ​മാ​യ ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് ക​ന​ക​ക്കു​ന്ന് വ​ള​പ്പി​ൽ തു​ട​ക്കം കു​റി​ക്കു​ന്പോ​ൾ പ്രാ​യ​ഭേ​ദ​മ​ന്യേ ഏ​വ​ർ​ക്കും ആ​ടി​തി​മി​ർ​ക്കാ​ൽ ഉൗ​ഞ്ഞാ​ലു​ക​ളും റെ​ഡി​യാ​ണ്. കാ​ല​മെ​ത്ര മാ​റി​യാ​ലും മ​ല​യാ​ളി​യു​ടെ ഓ​ണ​സ​ങ്ക​ല്പ​ങ്ങ​ളി​ൽ ഗൃ​ഹാ​തു​ര​ത്വം ഉ​ണ​ർ​ത്തു​ന്ന വി​നോ​ദ​മാ​ണ് ഉൗ​ഞ്ഞാ​ലാ​ട്ടം.
പ​ണ്ടു​കാ​ല​ത്ത് ഓ​ണം പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തും മു​ന്നേ വീ​ടു​ക​ളി​ൽ സ​ജീ​വ​മാ​കു​ന്ന ഉൗ​ഞ്ഞാ​ലു​ക​ൾ ഇ​ന്ന് വി​ര​ള​മാ​ണ്. ഇ​വി​ടെ ആ ​സ്മ​ര​ണ​ക​ൾ പു​ന​ർ​ജ​നി​ക്കു​ക​യാ​ണ്. ഏ​വ​രു​ടെ​യും മ​ന​സി​ൽ ഓ​ർ​മ​ക​ളി​ലെ ഓ​ണം തി​രി​ച്ച​കൊ​ണ്ടു​വ​രി​ക​യാ​ണ് ഓ​ണ​ത്തി​ന് മു​ന്നേ ക​ന​ക​ക്കു​ന്ന് വ​ള​പ്പി​ൽ കെ​ട്ടി​യ ഉൗ​ഞ്ഞാ​ലു​ക​ൾ.

എ​ടു​പ്പു​കു​തി​ര​യും
ത​യാ​ർ
ഓ​ണം വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ന​ക​ക്കു​ന്ന് കൊ​ട്ടാ​ര​വ​ള​പ്പി​ൽ ഉ​ത്സ​വ​പെ​രു​മ​യു​ടെ ത​നി​മ വി​ളി​ച്ചോ​തു​ന്ന എ​ടു​പ്പു​കു​തി​ര​യും ത​യാ​റാ​യി. അ​ര​നൂ​റ്റാ​ണ്ടാ​യി എ​ടു​പ്പു​കു​തി​ര നി​ർ​മാ​ണ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചാ​ത്ത​ന്നൂ​ർ സ്വ​ദേ​ശി ര​വീ​ന്ദ്ര​ൻ പി​ള്ള​യും സം​ഘ​വു​മാ​ണ് 38 അ​ടി ഉ​യ​ര​മു​ള്ള എ​ടു​പ്പു​കു​തി​ര നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.പ​ഴ​മ​യു​ടെ പ്ര​തീ​ക​മാ​യി തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ക​ണ്ടു​വ​രു​ന്ന എ​ടു​പ്പു​കു​തി​ര​യു​ടെ ഭം​ഗി ആ​സ്വ​ദി​ക്കാ​ൻ 16 വ​രെ അ​വ​സ​ര​മു​ണ്ട്.

ഭ​ക്ഷ്യ​മേ​ള​യ്ക്കു
തു​ട​ക്ക​മാ​യി
ഓ​ണം വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ന​ക​ക്കു​ന്ന് കൊ​ട്ടാ​ര​വ​ള​പ്പി​ൽ ന​ട​ക്കു​ന്ന ഭ​ക്ഷ്യ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം കെ.​എ​സ്. ശ​ബ​രി​നാ​ഥ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ക​ഫെ കു​ടും​ബ​ശ്രീ​യു​ടെ നാ​ട​ൻ രു​ചി​ക​ൾ​ക്കു പു​റ​മേ സ്വ​കാ​ര്യ ഹോ​ട്ട​ൽ സം​രം​ഭ​ക​രു​ടെ​യും പ്ര​ത്യേ​ക സ്റ്റാ​ളു​ക​ൾ ഭ​ക്ഷ​ണ​പെ​രു​മ​യൊ​രു​ക്കും.
ഉ​ത്ത​രേ​ന്ത്യ​ൻ, ദ​ക്ഷി​ണേ​ന്ത്യ​ൻ, ചൈ​നീ​സ് വി​ഭ​വ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ടൂ​റി​സം ഡ​യ​റ​ക്ട​ർ പി. ​ബാ​ല​കി​ര​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സി.​കെ. ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ കൗ​ൺ​സി​ല​ർ​മാ​രാ​യ അ​യി​ഷ ബേ​ക്ക​ർ, ശി​വ​ദ​ത്ത്, വി​ദ്യ മോ​ഹ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ന​ഗ​രം ദീ​പാ​ല​ങ്കൃ​ത​മാ​യി
ഓ​ണം വാ​രാ​ഘോ​ഷ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ത​ല​സ്ഥാ​ന​ത്തൊ​രു​ക്കി​യി​രി​ക്കു​ന്ന വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​ര​ത്തി​ന്‍റെ സ്വി​ച്ച് ഓ​ൺ ക​ർ​മ്മം സി.​കെ. ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
ക​വ​ടി​യാ​ർ, വെ​ള്ള​യ​മ്പ​ലം, ക​ന​ക​ക്കു​ന്ന്, മ്യൂ​സി​യം ഭാ​ഗ​ങ്ങ​ളി​ൽ ദീ​പാ​ല​ങ്കാ​ര കാ​ഴ്ച​ക​ൾ കാ​ണു​വാ​ൻ ന​ഗ​രം ഒ​ന്ന​ട​ങ്കം ഒ​ഴു​കി​യെ​ത്തി​യ രാ​വാ​യി​രു​ന്നു .ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പ​ക്ട​റേ​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കെ​എ​സ്ഇ​ബി​യാ​ണ് ദീ​പാ​ല​ങ്കാ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഓ​ണം ഫോ​ട്ടോ കോ​ണ്ട​സ്റ്റ് 2019;
ഫോ​ട്ടോ അ​യ​ക്കൂ സ​മ്മാ​ന​ം നേ​ടാം

ഓ​ണം വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ണം "ഫോ​ട്ടോ കോ​ണ്ട​സ്റ്റ് 2019'മാ​യി ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ്.
ക​ന​ക​ക്കു​ന്ന് വ​ള​പ്പി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ പ​ക​ർ​ത്തു​ന്ന ചി​ത്ര​ങ്ങ​ൾ onam [email protected] ലേ​ക്ക് അ​യ​ച്ചാ​ൽ സ​മ്മാ​നം നേ​ടാം. ക​ന​ക​ക്കു​ന്ന് വ​ള​പ്പി​നു​ള്ളി​ൽ നി​ന്നു മാ​ത്രം ചി​ത്രീ​ക​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​രി​ഗ​ണി​ക്കു​ക. ദി​വ​സേ​ന ഒ​രാ​ൾ​ക്കാ​ണ് സ​മ്മാ​നം ല​ഭി​ക്കു​ക.
പേ​ര്, പൂ​ർ​ണ​മാ​യ മേ​ൽ​വി​ലാ​സം, ഫോ​ൺ ന​മ്പ​ർ എ​ന്നി​വ​യു​ൾ​പ്പ​ടെ എ​ല്ലാ​ദി​വ​സ​വും ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് മു​ൻ​പ് ചി​ത്ര​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ക​ന​ക​ക്കു​ന്നി​ലു​ള്ള മീ​ഡി​യാ സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.