വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​ന​വും കു​ടും​ബ​ശ്രീ വി​പ​ണ​ന​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന​വും
Wednesday, September 11, 2019 12:33 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി പ്ര​കാ​രം പൂ​ർ​ത്തി​യാ​ക്കി​യ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​ന​വും കു​ടും​ബ​ശ്രീ ഓ​ണം വി​പ​ണ​ന​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന​വും ഡി. ​കെ. മു​ര​ളി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ദേ​വ​ദാ​സ് അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്തി​ന്‍റെ ഐ​എ​സ്ഒ പ്ര​ഖ്യാ​പ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കെ. മ​ധു നി​ർ​വ​ഹി​ച്ചു. കാ​ർ​ഷി​ക ക​ർ​മ്മ സേ​ന​യു​ടെ ഉ​ദ്ഘാ​ട​ന​വും യ​ന്ത്ര​ങ്ങ​ളു​ടെ വി​ത​ര​ണ​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​പി. ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.​മി​ക​ച്ച ജ​ന​പ്ര​തി​നി​ധി​യ്ക്കു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​ര​സ്കാ​രം നേ​ടി​യ വി. ​കെ. മ​ധു ,മി​ക​ച്ച അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​ക്കു​ള്ള അ​വാ​ർ​ഡ് നേ​ടി​യ ആ​ർ. ല​ത എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്. എം. ​റാ​സി, ബി. ​സ​ന്ധ്യ, ടി. ​എ​സ്. ഷീ​ജ, എ​സ്. കെ. ​ലെ​നി​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​ഒ. ശ്രീ​വി​ദ്യ, കെ. ​ബി. സ​ന്തോ​ഷ്കു​മാ​ർ, വി .​എ​സ്. സു​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.