മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത​തി​നി​ടെ ക​ല്ലേ​റ് ; കൈ​ത്ത​റി തൊ​ഴി​ലാ​ളി മ​രി​ച്ചു
Wednesday, September 11, 2019 12:33 AM IST
ബാ​ല​രാ​മ​പു​രം: മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​ക്കാ​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് കൈ​ത്ത​റി തൊ​ഴി​ലാ​ളി മ​രി​ച്ചു. ബാ​ല​രാ​മ​പു​രം തേ​മ്പാ​മു​ട്ടം​തു​മ്പോ​ട്ടു​കോ​ണ​ത്തി​ന് സ​മീ​പം പാ​റ​യ്ക്കോ​ണ​ത്തു വീ​ട്ടി​ൽ ക​രു​ണാ​ക​ര​ൻ (71 ) ആ​ണ് മ​രി​ച്ച​ത്.
സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളാ​യ സ​ന്തോ​ഷ് (40), പ്ര​വീ​ൺ (21) എ​ന്നി​വ​രെ ബാ​ല​രാ​മ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.
ലി​ല്ലി​യാ​ണ് ഭാ​ര്യ, മ​ക്ക​ൾ :ബീ​ന, ബി​ന്ദു, ബി​നു.​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ ക​രു​ണാ​ക​ര​ൻ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി ബ​ഹ​ളം വ​ച്ച് അ​യ​ൽ​പ​ക്ക​ക്കാ​രെ ചീ​ത്ത വി​ളി​ച്ചു.
ഈ ​സ​മ​യം നേ​ര​ത്തെ ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന സ​ന്തോ​ഷ് ഭാ​ര്യാ​മാ​താ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു.​അ​യ​ൽ​പ​ക്ക​ക്കാ​ർ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് സ​മീ​പ​വാ​സി​യാ​യ പ്ര​വീ​ണി​നേ​യും കൂ​ട്ടി ക​രു​ണാ​ക​ര​നോ​ട് ചീ​ത്ത വി​ളി അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ഇ​വ​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​മാ​യി.
തു​ട​ർ​ന്ന് സ​ന്തോ​ഷും പ്ര​വീ​ണും ചേ​ർ​ന്ന് ക​രു​ണാ​ക​ര​നെ ക​ല്ലെ​റി​ഞ്ഞു .
ക​ല്ലേ​റി​ൽ അ​വ​ശ​നാ​യ ക​രു​ണാ​ക​ര​ൻ ഭാ​ര്യ​യെ​യും കൂ​ട്ടി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി​യെ​ങ്കി​ലും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മെ​ഡി​ക്ക​ൽ കോ​ളെ​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു.