ബ​ഹി​രാ​കാ​ശ പ​ദ്ധ​തി​ക​ള്‍​ക്കാ​യി ഇ​ന്ത്യ ചെ​ല​വ​ഴി​ച്ച ഓ​രോ രൂ​പ​യു​ടെ​യും മൂ​ല്യം തി​രി​ച്ചു ല​ഭി​ച്ചു: രാ​കേ​ഷ് ശ​ര്‍​മ
Sunday, September 15, 2019 1:04 AM IST
തി​രു​വ​ന​ന്ത​പു​രം: ബ​ഹി​രാ​കാ​ശ പ​ദ്ധ​തി​ക​ള്‍​ക്കാ​യി ഇ​ന്ത്യ ചെ​ല​വ​ഴി​ച്ച ഓ​രോ രൂ​പ​യു​ടെ​യും മൂ​ല്യം തി​രി​ച്ചു ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​ദ്യ ഇ​ന്ത്യ​ന്‍ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി വിം​ഗ് ക​മ്മ​ഡോ​ര്‍ (റി​ട്ട) രാ​കേ​ഷ് ശ​ര്‍​മ.

തി​രു​വ​ന​ന്ത​പു​ര​ത്തെ ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പെ​യ്സ് സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യു​ടെ (ഐ​ഐ​എ​സ്ടി) പ​തി​മൂ​ന്നാ​മ​ത് സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​ത്തി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബ​ഹി​രാ​കാ​ശ മേ​ഖ​ല​യി​ലെ മു​ന്നേ​റ്റ​ത്തി​ലൂ​ടെ സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​തം സു​ഗ​മാ​മാ​ക്കാ​നാ​കു​മെ​ന്ന ഡോ. ​വി​ക്രം സാ​രാ​ഭാ​യി​യു​ടെ കാ​ഴ്ച​പ്പാ​ട് യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ന്ന​തി​ല്‍ ഐ​ഐ​എ​സ്ടി അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ മി​ക​ച്ച പ​ങ്കാ​ണ് വ​ഹി​ച്ചത്. ബ​ഹി​രാ​കാ​ശ​ദൗ​ത്യ​ങ്ങ​ള്‍ ഏ​റെ സു​പ്ര​ധാ​ന​മാ​യ ഒ​രു ത​ല​ത്തി​ല്‍ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. മ​റ്റു ഗ്ര​ഹ​ങ്ങ​ളി​ലേ​ക്ക് ചേ​ക്കേ​റാ​നും ആ​ധി​പ​ത്യ​മു​റ​പ്പി​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ഇ​നി ഉ​ണ്ടാ​കാ​ന്‍ പോ​കു​ന്ന​ത്.

ഈ ​അ​വ​സ​ര​ത്തി​ല്‍, പ​തി​റ്റാ​ണ്ടു​ക​ളു​ടെ അ​ശ്രാ​ന്ത പ​രി​ശ്ര​മ​ത്തി​ലൂ​ടെ ബ​ഹി​രാ​കാ​ശ രം​ഗ​ത്ത് ഇ​ന്ത്യ കൈ​വ​രി​ച്ച മി​ക​വി​ന്‍റെ അ​ന്ത​രീ​ക്ഷം തു​ട​ര്‍​ന്നും നി​ല​നി​ര്‍​ത്താ​നാ​ക​ണ​ം. അ​റി​വു സ്വ​ന്ത​മാ​ക്കു​ന്ന​തി​നെ​ക്കാ​ള്‍ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് അ​ത്യാ​വ​ശ്യ സ​മ​യ​ത്ത് അ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​കു​ന്ന​ത്. കോ​ഴ്സ് ക​ഴി​ഞ്ഞി​റ​ങ്ങു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ട​ന​ടി ഒ​രു പ​ദ്ധ​തി​യി​ല്‍ പ​ങ്കാ​ളി​ത്തം വ​ഹി​ക്കാ​ന്‍ ക​ഴി​യും വി​ധം നി​ല​വാ​ര​മു​ള്ള​വ​രാ​കേ​ണ്ട​തു​ണ്ടെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ല്‍ ഐ​ഐ​എ​സ്ടി ചാ​ന്‍​സ​ല​ര്‍ ഡോ. ​ബി.​എ​ന്‍. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​ഐ​എ​സ്ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​വി.​കെ. ദ​ഡ്വാ​ള്‍, ര​ജി​സ്ട്രാ​ര്‍ വൈ.​വി.​എ​ന്‍. കൃ​ഷ്ണ​മൂ​ര്‍​ത്തി എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

തി​രു​വ​ന​ന്ത​പു​ര​ത്തും പ​രി​സ​ര​ത്തു​മു​ള്ള വി​വി​ധ സ്കൂ​ളു​ക​ളി​ല്‍​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യും, ഐ​ഐ​എ​സ്ടി പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യും രാ​കേ​ഷ് ശ​ര്‍​മ വ്യ​ത്യ​സ്ത സെ​ക്‌​ഷ​നു​ക​ളി​ലാ​യി സം​വ​ദി​ച്ചു.