പ​ഴ​മ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി ക​രി​യി​ല​മാ​ട​ൻ
Sunday, September 15, 2019 1:04 AM IST
കാ​ട്ടാ​ക്ക​ട: പ​ഴ​മ​യും പു​തു​മ​യും ചേ​ർ​ന്ന​പ്പോ​ൾ നാ​ട്ടി​ൻ​പു​റ​ത്തെ ഓ​ണം പു​തി​യ അ​നു​ഭ​വ​മാ​യി മാ​റി. പ​ഴ​യ​തി​നെ മ​റ​ക്കാ​തെ​യും പു​തു​മ​യെ അം​ഗീ​ക​രി​ച്ചും ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ൽ ത​ല​മു​റ​ക​ൾ കൂ​ടി പ​ങ്കു​ചേ​ർ​ന്നു. ഓ​ണ നാ​ളി​ൽ ഗ്രാ​മ​ങ്ങ​ളി​ൽ മാ​ഠ​നും മ​റു​ത​യും ഒ​ക്കെ വാ​ദ്യ​മേ​ള​ങ്ങ​ളോ​ടെ എ​ത്താ​റു​ണ്ട്. എ​ന്നാ​ൽ കാ​ലം മാ​റി​യ​തോ​ടെ അ​ത് ജ​ന​ങ്ങ​ൾ കൈ​വി​ട്ടു.

എ​ന്നാ​ൽ ഇ​ക്കു​റി അ​തി​ന് മാ​റ്റം വ​ന്നു. ക​രി​യി​ല​മാ​ട​ൻ ക​ളി ഇ​ക്കു​റി ഗ്രാ​മ​ങ്ങ​ളി​ലെ പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു. ഉ​ണ​ങ്ങി​യ വാ​ഴ​യി​ല ദേ​ഹ​ത്ത് ചു​റ്റി ഓ​ണ​ക്ക​ളി​ക​ളു​മാ​യി വ​രു​ന്ന ക​രി​യി​ല മാ​ട​ൻ ന​ല്ലൊ​രു ആ​ക​ർ​ഷ​ണ​മാ​യി​മാ​റി. വീ​ടു​ക​ളി​ൽ​ക​യ​റി ഓ​ണ​ത്തി​ന്‍റെ സ​ന്ദേ​ശ​വും ന​ൽ​കി ദ​ക്ഷി​ണ​യും വാ​ങ്ങി​യാ​ണ് ക​രി​യി​ല​മാ​ട​ൻ മ​ട​ങ്ങു​ന്ന​ത്. പ​ഴ​യ ഉൗ​ഞ്ഞാ​ലും ഇ​ക്കു​റി കാ​ണാ​നാ​യി. വൃ​ക്ഷ​ത്തി​ന്‍റെ വ​ള്ളി കൊ​ണ്ടാ​ണ് പ​ല​യി​ട​ത്തും ഉൗ​ഞ്ഞാ​ൽ നി​ർ​മി​ച്ച​ത്. ഇ​തി​ൽ ആ​ടാ​ൻ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും എ​ത്തി. നാ​ട​ൻ പാ​ട്ടു​ക​ളും ഉ​യ​ർ​ന്നു കേ​ട്ടു.