കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്കേ​റ്റു
Tuesday, September 17, 2019 12:25 AM IST
വെ​ഞ്ഞാ​റ​മൂ​ട്: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. സം​സ്ഥാ​ന പാ​ത​യി​ൽ വെ​മ്പാ​യ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 9.45 നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വെ​മ്പാ​യം ഒ​ഴു​കു​പാ​റ സ്വ​ദേ​ശി അ​മ​ൽ (22)ആ​ണ് പ​രി​ക്കേ​റ്റ​ത്.
വെ​മ്പാ​യം ജം​ഗ്ഷ​നി​ൽ നി​ന്നും വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്നു ബൈ​ക്ക്. പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​ർ മു​ന്നോ​ട്ട് എ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ അ​മ​ലി​ന് മു​ഖ​ത്തും, കൈ​യ​ക്കും ഗു​രു​ത​മാ​യി പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ അ​മ​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.​വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു .