‌അം​ഗ​ത്വ വി​ത​ര​ണ ക്യാ​മ്പ് ന​ട​ത്തു​ന്നു
Wednesday, September 18, 2019 12:40 AM IST
പാ​ലോ​ട്: പാ​ലോ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ഭി​ന്ന​ശേ​ഷി ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ അം​ഗ​ങ്ങ​ളാ​കാ​ൻ താ​ത്പ​ര്യ​മു​ള്ള ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ​വ​ർ​ക്ക് വേ​ണ്ടി അം​ഗ​ത്വ വി​ത​ര​ണ ക്യാ​മ്പ് ന​ട​ത്തു​ന്നു. 21ന് ​രാ​വി​ലെ 10 മു​ത​ൽ ഒ​ന്നു വ​രെ വെ​മ്പാ​യം പ​ഞ്ചാ​യ​ത്തി​ലെ വേ​റ്റി​നാ​ട് വൈ​എം​സി​എ ഹാ​ളി​ൽ വ​ച്ച് ന​ട​ക്കു​ന്ന ക്യാ​മ്പ് ന​ട​ത്തു​മെ​ന്ന് സം​ഘം പ്ര​സി​ഡ​ന്‍റ് എം ​സെ​യ്നു​ലാ​ബ്ദീ​ൻ പ​റ​ഞ്ഞു.

ഓ​ണാ​ഘോ​ഷം ന​ട​ത്തി

ആ​റ്റി​ങ്ങ​ൽ: കൊ​ല്ല​മ്പു​ഴ ഫ്ര​ണ്ട്സ് അ​സോ​സി​യേ​ഷ​ൻ ഗ്ര​ന്ഥ​ശാ​ല​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​വും ഓ​ണാ​ഘോ​ഷ​വും ന​ട​ത്തി.സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ക​വി ഗി​രീ​ഷ് പു​ലി​യൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് ബി .​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ എ​ൻ. എ​സ്. സു​മേ​ഷ് കൃ​ഷ്ണ​ൻ, ഐ​ക്യ​മ​ല​യാ​ള പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ്ഥാ​പ​കാം​ഗം ആ​ർ. ന​ന്ദ​കു​മാ​ർ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ആ.​ർ എ​സ്. പ്ര​ശാ​ന്ത്, ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി എ​സ്. വി. ​വേ​ണു​ഗോ​പ​ൻ, സ​ജി​ത്ത് ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.