റോ​ഡ​പ​ക​ട​ങ്ങ​ളി​ൽപ്പെ​ടു​ന്ന​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പ​മാ​ണ് സ​ർ​ക്കാ​ർ: മു​ഖ്യ​മ​ന്ത്രി
Wednesday, September 18, 2019 12:55 AM IST
തി​രു​വ​ന​ന്ത​പു​രം: റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പ​മാ​ണ് സ​ർ​ക്കാ​രെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.
നി​ല​വി​ൽ നി​യ​മ​ക്കു​രു​ക്കു​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന ഭ​യ​ത്താ​ൽ പ​ല​രും ഇ​തി​ന് മ​ടി​ക്കു​ന്നു. ഇ​തി​ന് മാ​റ്റ​മു​ണ്ടാ​വു​ന്ന​തോ​ടെ പോ​ലീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പെ​രു​മാ​റ്റ​ത്തി​ലും അ​ത് പ്ര​തി​ഫ​ലി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​നി​വ് 108 സൗ​ജ​ന്യ ആം​ബു​ല​ൻ​സ് സേ​വ​ന​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.
സ​ഹ​ജീ​വി സ്‌​നേ​ഹം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് പൊ​തു​ജ​നം സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന സ​മ​ഗ്ര ട്രോ​മ​കെ​യ​ർ സം​വി​ധാ​ന​വു​മാ​യി സ​ഹ​ക​രി​ക്ക​ണം. സ​മ​യ​ന​ഷ്ട​മി​ല്ലാ​തെ വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കും വി​ധ​മാ​ണ് സ​ർ​ക്കാ​ർ സ​മ​ഗ്ര ട്രോ​മ കെ​യ​ർ സം​വി​ധാ​നം രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
സൗ​ജ​ന്യ ആം​ബു​ല​ൻ​സ് ശൃം​ഖ​ല​യ്‌​ക്കൊ​പ്പം അ​ടി​യ​ന്ത​ര​ചി​കി​ത്സ ഫ​ല​പ്ര​ദ​മാ​യി ന​ൽ​കാ​നാ​വും​വി​ധം സ​ർ​ക്കാ​ർ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ശാ​ക്തീ​ക​ര​ണം, 48 മ​ണി​ക്കൂ​റി​ന​കം സൗ​ജ​ന്യ വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന ഗോ​ൾ​ഡ​ൻ അ​വ​ർ ട്രീ​റ്റ്‌​മെ​ന്‍റ് പാ​ക്കേ​ജ്, പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കു​ന്ന​തി​നു​ള്ള ബോ​ധ​വ​ത്ക​ര​ണ​വും പ​രി​ശീ​ല​ന​വും തു​ട​ങ്ങി നി​ര​വ​ധി ഘ​ട​ക​ങ്ങ​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.
315 ആം​ബു​ല​ൻ​സു​ക​ളാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ 101 ആം​ബു​ല​ൻ​സു​ക​ൾ വി​ന്യ​സി​ക്കും. ഒ​ക്‌​ടോ​ബ​ർ മു​ത​ൽ പ​ദ്ധ​തി പൂ​ർ​ണ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. സ്ഥി​ര​മാ​യി അ​പ​ക​ടം ന​ട​ക്കു​ന്ന ബ്‌​ളാ​ക്ക് സ്‌​പോ​ട്ടു​ക​ളി​ലാ​വും ആം​ബു​ല​ൻ​സു​ക​ൾ വി​ന്യ​സി​ക്കു​ക. 108 എ​ന്ന സൗ​ജ​ന്യ ന​മ്പ​റി​ൽ വി​ളി​ച്ചും മൊ​ബൈ​ൽ ആ​പ്പ് മു​ഖേ​ന​യും ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം തേ​ടാ​നാ​വും.
70 എ​മ​ർ​ജ​ൻ​സി റെ​സ്‌​പോ​ൺ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ങ്ങു​ന്ന കാ​ൾ സെ​ന്‍റ​ർ 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കും. ആ​രോ​ഗ്യ വ​കു​പ്പി​നൊ​പ്പം റ​വ​ന്യു, പോ​ലീ​സ്, ഗ​താ​ഗ​ത വ​കു​പ്പു​ക​ളും സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കും.
തെ​ല​ങ്കാ​ന​യി​ലെ ജി​വി​കെ എ​മ​ർ​ജ​ൻ​സി മാ​നേ​ജ്‌​മെ​ന്‍റ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റി​നാ​ണ് ന​ട​ത്തി​പ്പ് ചു​മ​ത​ല. കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ​റേ​ഷ​ൻ പ​ദ്ധ​തി ഏ​കോ​പ​നം നി​ർ​വ​ഹി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ആം​ബു​ല​ൻ​സി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റ്റ​വും ഫ്‌​ളാ​ഗ് ഓ​ഫും സെ​ൻ​ട്ര​ൽ സ്‌​റ്റേ​ഡി​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ച്ചു.വാ​ഹ​നാ​പ​ക​ട മ​ര​ണ​നി​ര​ക്ക് കു​റ​യ്ക്കാ​ൻ പു​തി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്ന റ​വ​ന്യു മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യു​ടെ ഭാ​ഗ​മാ​യി സ്ഥി​രം ട്രോ​മ കെ​യ​ർ പ​രി​ശീ​ല​ന കേ​ന്ദ്രം ആ​രം​ഭി​ക്കു​മെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ആ​രോ​ഗ്യ മ​ന്ത്രി കെ. ​കെ. ശൈ​ല​ജ പ​റ​ഞ്ഞു.
അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള പ​രി​ശീ​ല​ന കേ​ന്ദ്രം ടാ​റ്റാ ട്ര​സ്റ്റാ​ണ് സൗ​ജ​ന്യ​മാ​യി ഒ​രു​ക്കി​ത്ത​രു​ന്ന​ത്. ജീ​വ​ന​ക്കാ​ർ​ക്ക് പു​റ​മെ പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്കും പ​രി​ശീ​ല​നം വ്യാ​പി​പ്പി​ക്കും. പ​ത്ത് മാ​സ​ത്തി​നു​ള്ളി​ൽ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

സ​മ​ഗ്ര ട്രോ​മ കെ​യ​ർ പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ എം ​പാ​ന​ൽ ചെ​യ്യും. ആ​ശു​പ​ത്രി​ക​ളി​ൽ നി​ല​വി​ലു​ള്ള ആം​ബു​ല​ൻ​സു​ക​ൾ കൃ​ത്യ​മാ​യി വി​ന്യ​സി​ക്കും. ആ​ശു​പ​ത്രി​ക​ളി​ലെ എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ കെ​യ​ർ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തും. താ​ലൂ​ക്ക് ത​ലം വ​രെ ആ​ശു​പ​ത്രി​ക​ളി​ൽ ആ​ധു​നി​ക ട്രോ​മ കെ​യ​ർ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ആ​രോ​ഗ്യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ. ​രാ​ജ​ൻ എ​ൻ. ഖോ​ബ്ര​ഗ​ഡെ, കെ​എം​എ​സ്‌​സി​എ​ൽ എം​ഡി ഡോ. ​ശ​ർ​മി​ള മേ​രി ജോ​സ​ഫ്, ദേ​ശീ​യ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി ഡ​യ​റ​ക്ട​ർ കേ​ശ​വേ​ന്ദ്ര​കു​മാ​ർ, ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​ആ​ർ. എ​ൽ. സ​രി​ത, ജി. ​വി. കെ ​പ്ര​തി​നി​ധി നാ​ഗ​രാ​ജു, വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.