എ​സ്എ​ടി ആ​ശു​പ​ത്രി​യി​ല്‍ ഓ​ട്ടോ​മേ​റ്റ​ഡ് ബ്ല​ഡ് ക​ള്‍​ച്ച​ര്‍ സി​സ്റ്റം വ​രു​ന്നു
Thursday, September 19, 2019 12:35 AM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ല്‍ ഓ​ട്ടോ​മേ​റ്റ​ഡ് ബ്ല​ഡ് ക​ള്‍​ച്ച​ര്‍ സി​സ്റ്റം ആ​രം​ഭി​ക്കു​ന്നു. രോ​ഗി​ക്ക് ന​ൽ​കേ​ണ്ട ആ​ന്‍റി​ബ​യോ​ട്ടി​ക്ക് ഏ​തെ​ന്ന് കൃ​ത്യ​മാ​യി ക​ണ്ടെ​ത്തു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഏ​തു​ത​രം ബാ​ക്ടീ​രി​യ​യാ​ണ് രോ​ഗി​യി​ൽ ഉ​ള്ള​തെ​ന്ന് മ​ന​സി​ലാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ബാ​ക്റ്റ് ടി ​എ​ന്ന ഉ​പ​ക​ര​ണം എ​ത്തി​ക്ക​ഴി​ഞ്ഞു. 18 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഈ ​ഉ​പ​ക​ര​ണം വാ​ങ്ങി​യ​ത്.

ശ​രീ​ര​ത്തി​ൽ രോ​ഗ​മു​ണ്ടാ​ക്കു​ന്ന ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യ​വും അ​ത് ഏ​തു​ത​ര​ത്തി​ലു​ള്ള ബാ​ക്ടീ​രി​യ​യാ​ണെ​ന്നു​ള്ള ക​ണ്ടെ​ത്ത​ലും ഓ​ട്ടോ​മേ​റ്റ​ഡ് ബ്ല​ഡ് ക​ള്‍​ച്ച​ര്‍ സി​സ്റ്റം പ്രാ​വ​ര്‍​ത്തി​ക​മാ​കു​ന്ന​തോ​ടെ എ​ളു​പ്പ​ത്തി​ല്‍ അ​റി​യാ​നാ​കും. പ​ഴ​യ സം​വി​ധാ​ന​ത്തി​ല്‍ ചു​രു​ങ്ങി​യ​ത് അ​ഞ്ച് ദി​വ​സം കൊ​ണ്ട് ല​ഭി​ക്കു​ന്ന പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ളാ​ണ് ഇ​നി ര​ണ്ട് ദി​വ​സ​ത്തി​ൽ ല​ഭി​ക്കു​ന്ന​ത്.

ഉ​പ​ക​ര​ണം എ​ത്തി​യ​തോ​ടെ എ​ത്ര​യും​വേ​ഗം അ​ത് പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് എ​സ്​എ​ടി സൂ​പ്ര​ണ്ട് ഡോ. ​സ​ന്തോ​ഷ്കു​മാ​ര്‍ പ​റ​ഞ്ഞു.