പ​ഴ​യ സൈ​ക്കി​ളു​ക​ൾ സൈ​ക്കി​ൾ ബ്രി​ഗേ​ഡി​ന് കൈ​മാ​റാം
Thursday, September 19, 2019 12:37 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യും ഇ​ൻ​ഡ​സ് സൈ​ക്കി​ളിം​ഗ് എം​ബ​സി​യും സം​യു​ക്ത​മാ​യി സ്കൂ​ളു​ക​ളി​ൽ രൂ​പീ​ക​രി​ക്കു​ന്ന സൈ​ക്കി​ൾ ബ്രി​ഗേ​ഡി​ന്‍റെ ആ​വ​ശ്യ​ത്തി​ലേ​ക്ക് ഉ​പ​യോ​ഗ യോ​ഗ്യ​മാ​യ പ​ഴ​യ സൈ​ക്കി​ളു​ക​ൾ സം​ഭാ​വ​ന ചെ​യ്യാം.

20 മു​ത​ൽ 22 വ​രെ രാ​വി​ലെ എ​ട്ട് മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ ന​ഗ​ര​സ​ഭ​യു​ടെ ഹെ​ൽ​ത്ത് സ​ർ​ക്കി​ൾ ഓ​ഫീ​സു​ക​ളി​ലും 22 നു ​രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി ഒ​ന്പ​തു വ​രെ മാ​ന​വീ​യം വീ​ഥി​യി​ലു​മാ​ണ് സൈ​ക്കി​ളു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്.

മാ​ന​വീ​യം വീ​ഥി​യി​ൽ 22 ന് ​രാ​വി​ലെ 6.30 മു​ത​ൽ 7.30 വ​രെ കാ​ർ ഫ്രീ ​ഡേ യു​മാ​യി ബ​ന്ധ​പ്പെ​ട്ട സൈ​ക്കി​ൾ റാ​ലി, രാ​വി​ലെ 10 മു​ത​ൽ ന​ഗ​ര​ത്തി​ലെ വി​വി​ധ സൈ​ക്കി​ൾ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന വി​പ​ണ​ന സ്റ്റാ​ളു​ക​ൾ, വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ രാ​ത്രി ഒ​ന്പ​തു വ​രെ വെ​ള്ളാ​യ​ണി കാ​ന്താ​രി നേ​തൃ​ത്വ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് എ​ന്നി​വ​യു​ണ്ടാ​കും.

ഇ​തി​നു പു​റ​മേ രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി ഒ​ന്പ​തു​വ​രെ സൈ​ക്കി​ൾ ക്ലീ​നി​ക്ക്, സൈ​ക്കി​ൾ പ​രി​ശീ​ല​നം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. സൈ​ക്കി​ൾ റി​പ്പ​യ​റിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശീ​ല​ന​വും സൈ​ക്കി​ൾ ക്ലി​നി​ക്കി​ന്‍റെ ഭാ​ഗ​മാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ​യു​ടെ നോ ​ബേ​ണ്‍ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സൈ​ക്കി​ൾ ബ്രി​ഗേ​ഡു​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍ ന​ന്പ​റു​ക​ൾ : 9496434 434, 949 6434449, 9496434492, 9496434498, 8089494442.