അ​റി​വി​ന്‍റെ പാ​ത​യി​ലെ ദീപ്ത വെളിച്ചമാണ് അ​ധ്യാ​പ​ക​ർ: സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ
Friday, September 20, 2019 1:09 AM IST
നെ​ടു​മ​ങ്ങാ​ട് : അ​റി​വി​ന്‍റെ പാ​ത​യി​ൽ വെ​ളി​ച്ച​വു​മാ​യി ന​ട​ക്കുന്ന​വ​രാ​ണ് ഓ​രോ അ​ധ്യാ​പ​ക​രെ​ന്നും എ​ന്നാ​ൽ ന​മ്മു​ടെ രാ​ജ്യ​ത്ത് പാ​ശ്ചാ​ത്യ​വ​ത്ക​ര​ണ​വും പാ​ശ്ചാ​ത്യ സാം​സ്കാ​രി​ക അ​ധി​നി​വേ​ശ​വും ന​മ്മു​ടെ സാം​സ്കാ​രി​ക ത​നി​മ​യെ കാ​ർ​ന്നു തി​ന്നു​ക​യാ​ണെ​ന്നും സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ.
നെ​ടു​മ​ങ്ങാ​ട്ടെ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ കോ​ളജി​ൽ എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും നി​ർ​മി​ച്ച സ്മാ​ർ​ട്ട് ക്ലാ​സ് മു​റി​ക​ൾ, ക​മ്പ്യൂ​ട്ട​റു​ക​ൾ, ടോ​യ്‌​ലെ​റ്റു​ക​ൾ, എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ, ആ​ര്യ​നാ​ട് റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ. ​പി.​ഷാ​ജ​ഹാ​ൻ , കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്ക​റ്റ് അം​ഗം പ്ര​ഫ. കെ. ​ല​ളി​ത, ജി.​കെ. ഹ​രീ​ഷ് മ​ണി, പി. ​കെ. സു​ധി, വാ​ർ​ഡ് കൗ​ൺ​സി​ല​ർ എ .​ഷാ​ജി, ഗ​വ​ൺ​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സ് ഹെ​ഡ്മി​സ്ട്ര​സ് എം. ​ജെ.​റ​സീ​ന, പ്രി​ൻ​സി​പ്പ​ൽ എ​സ്.​എ​സ്. ബി​നു​രാ​ജ് , നി​ഷാ കൃ​ഷ്ണ​ൻ, എ​ൽ.​ അ​ഷ്ന , ജി.​വി​ഷ്ണു , എം.​വി.​ശ്രീ​ക്കു​ട്ടി , ന​ക്ഷ​ത്ര​സ​ന​ൽ,എ.​അ​മീ​ർ​ഷ ,എ​ൽ.​എ​സ്. ല​ളി​താം​ബി​ക ദേ​വി , ഐ.​പി.​സി​ന്ധു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.