വി​ഴി​ഞ്ഞ​ത്തി​ന്‍റെ പേ​രി​ൽ വെ​ള്ള​റ​ട​യി​ൽ ഖ​ന​നത്തിനു നീക്കം: പ്രതിഷേധവുമായി നാട്ടുകാർ
Friday, September 20, 2019 1:09 AM IST
വെ​ള്ള​റ​ട: വി​ഴി​ഞ്ഞം പ​ദ്ധ​തി​യു​ടെ പേ​രു പ​റ​ഞ്ഞ് വെ​ള്ള​റ​ട​യി​ൽ ഖ​ന​നം ന​ട​ത്താ​ൻ ര​ഹ​സ്യ​നീ​ക്ക​മെ​ന്ന് ആ​രോ​പ​ണം.
വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്തി​ലൂ​ടെ ക​ട​ന്ന് പോ​കു​ന്ന സ​ഹ്യ​പ​ര്‍​വ​ത നിരക​ളെ ഖ​ന​നം ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്ന് അ​ധി​കൃ​ത​ർ പി​ൻ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ളെ 2.30ന് ​കൂ​താ​ളി ജം​ഗ്ഷ​നി​ല്‍​നി​ന്നും പ്ലാ​ങ്കു​ടി​ക്കാ​വി​ലേ​ക്ക് സ​മ​ര​മാ​വ് പൂ​ക്കു​മ്പോ​ള്‍ എ​ന്ന​പേ​രി​ല്‍ ഒ​രു നാ​ടു​ണ​ര്‍​ത്ത​ല്‍ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്നു.​സി​നി​മാ സം​വി​ധാ​യ​ക​ന്‍ ഷാ​ജി എ​ന്‍. ക​രു​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന പ​രി​പാ​ടി​യി​ല്‍ പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം, ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും.