ടി​ടി​ആ​റി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ
Saturday, September 21, 2019 12:45 AM IST
തി​രു​വ​ന​ന്ത​പു​രം: റെ​യി​ൽ​വേ ടി​ടി​ആ​റി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ.
മെ​ഡി​ക്ക​ൽ കോ​ള​ജ് മു​ല്ല​ശേ​രി ഹൗ​സി​ലെ ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പ്ര​ശോ​ഭ് (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ത​ന്പാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ച് ടി​ടി​ആ​ർ ശ്രീ​കു​മാ​റി​നെ അ​സ​ഭ്യം വി​ളി​യ്ക്കു​ക​യും ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തി മ​ർ​ദി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്.
തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.