സി. ​കെ. ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു
Saturday, September 21, 2019 1:01 AM IST
അ​മ​ര​വി​ള: പെ​രു​ങ്ക​ട​വി​ള​യി​ലെ മ​രം മു​റി​ക്ക​ൽ താ​ൻ അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്ന് സി.​കെ. ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ.
പാ​ലാ​യി​ൽ പ്ര​ച​ര​ണ തി​ര​ക്കി​ലാ​യി​രു​ന്ന ത​ന്നെ പെ​രു​ങ്ക​ട​വി​ള​യി​ലെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ വി​വ​രം അ​റി​യി​ക്കു​ന്പോ​ഴാ​ണ് അ​റി​യു​ന്ന​ത്. മ​രം മു​റി​ക്ക​ൽ ഗൗ​ര​വ​ത​ര​മാ​യ പ്ര​ശ്ന​മാ​ണെ​ങ്കി​ലും മ​രം മു​റി​ക്ക​ലി​നെ പ​റ്റി ര​ണ്ട് അ​ഭി​പ്രാ​യം നി​ല​നി​ല​ക്കു​ന്ന​താ​യും എം​എ​ൽ​എ പ​റ​ഞ്ഞു.
ത​ർ​ക്ക​ത്തി​ന് കാ​ര​ണ​മാ​യ​തി​നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ കു​റ​ച്ച് കൂ​ടി ഗൗ​ര​വ​ത്തോ​ടെ വി​ഷ​യ​ത്തെ സ​മീ​പി​ക്ക​ണ​മാ​യി​രു​ന്നെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞും.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം എം​എ​ൽ​എ പെ​രു​ങ്ക​ട​വി​ള ജം​ഗ്ഷ​നി​ൽ മ​രം മു​റി​ക്ക​ൽ ന​ട​ന്ന സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.