പ്ര​കൃ​തി​യു​ടെ സ​ന്തു​ലി​താ​വ​സ്ഥ ത​ക​ര്‍​ത്തു​ള്ള വി​ക​സ​നം അം​ഗീ​ക​രി​ക്കി​ല്ല: ഷാ​ജി എ​ന്‍. ക​രു​ണ്‍
Saturday, September 21, 2019 11:57 PM IST
വെ​ള്ള​റ​ട: പ്ര​കൃ​തി​യു​ടെ സ​ന്തു​ലി​താ​വ​സ്ഥ ത​ക​ര്‍​ത്തു​ള്ള വി​ക​സ​നം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് സം​വി​ധാ​യ​ക​ന്‍ ഷാ​ജി എ​ന്‍. ക​രു​ണ്‍.​സ​ഹ്യ​പ​ർ​വ​ത മ​ല​നി​ര​ക​ളി​ൽ ഖ​ന​നം ന​ട​ത്താ​നു​ള്ള ക്വാ​റി മാ​ഫി​യാ​യു​ടെ നീ​ക്ക​ത്തി​നെ​തി​രെ സ​ഹ്യ​പ​ര്‍​വ​ത സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം കൂ​താ​ളി ജം​ഗ്ഷ​നി​ല്‍ സം​ഘ​ടി​പ്പി​ച്ച "സ​മ​ര​മാ​വ് പൂ​ക്കു​മ്പോ​ള്‍' പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ഭ വി. ​എ​ന്‍. മു​ര​ളി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ക​വി വി​നോ​ദ് വൈ​ശാ​ഖി, കാ​ര​ക്കാ​മ​ണ്ഡ​പം വി​ജ​യ​കു​മാ​ര്‍, സി. ​അ​ശോ​ക​ന്‍, ഡോ. ​എം. എ. ​സി​ദ്ദി​ഖ്, വി. ​എ​സ് . ബി​ന്ദു, സി. ​എ​സ്. ച​ന്ദ്രി​ക, വി​നാ​താ​വി​ജ​യ​ന്‍, ബി​ജു ബാ​ല​കൃ​ഷ്ണ​ന്‍, കെ. ​ജി .സൂ​ര​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​തു​ട​ർ​ന്ന് പ്ലാ​ങ്കു​ടി​കാ​വ് വ​രെ പ്ര​ക​ട​നം ന​ട​ത്തി.