സി.​എ​ച്ച്. അ​ക്കാ​ഡ​മി സ​മ​ർ​പ്പ​ണം നാ​ളെ
Sunday, September 22, 2019 12:24 AM IST
തി​രു​വ​ന​ന്ത​പു​രം: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ സി.​എ​ച്ച്. അ​ക്കാ​ഡ​മി നാ​ളെ തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് കേ​ര​ള അ​റ​ബി​ക് ടീ​ച്ചേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ചെ​ന്പ​ക​ന​ഗ​റി​ൽ മൂ​ന്നു നി​ല​ക​ളി​ലാ​യാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. നാ​ളെ ഉ​ച്ച​ക്ക് ര​ണ്ടി​ന് പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
മ​സ്ക്ക​റ്റ് കെ​എം​സി​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ഇ. ​അ​ഹ​മ്മ​ദ് എ​ക്സ​ല​ൻ​സി സെ​ന്‍റ​ർ, സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് ക​രു​വ​ള്ളി മു​ഹ​മ്മ​ദ് മൗ​ല​വി​യു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള ക​രു​വ​ള്ളി ഹാ​ൾ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​ഹ​മ്മ​ദ​ലി മ​ദ​നി ചാ​രി​റ്റി സെ​ന്‍റ​ർ, കൊ​ള​ത്തൂ​ർ മു​ഹ​മ്മ​ദ് മൗ​ല​വി​യു​ടെ പേ​രി​ലു​ള്ള കൊ​ള​ത്തൂ​ർ റ​ഫ​റ​ൻ​സ് ലൈ​ബ്ര​റി തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​വും അ​ക്കാ​ഡ​മി മ​ന്ദി​ര​ത്തി​ൽ തു​ട​ക്കം കു​റി​ക്കും.

കെ​എ​ടി​എ​ഫി​ന്‍റെ വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും. എം​പി​മാ​രാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, മേ​യ​ർ വി.​കെ. പ്ര​ശാ​ന്ത്, മു​സ്‌​ലീം​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

കെ​എ​ടി​എ​ഫ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​വി. അ​ലി​ക്കു​ട്ടി, സെ​ക്ര​ട്ട​റി എം.​എ. റ​ഷീ​ദ്, മു​ജീ​ബ്, അ​ബ്ദു​ൾ​ഹ​ക്കീം, ഷൗ​ക്ക​ത്ത​ലി വ​ർ​ക്ക​ല തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.