ബൈ​ക്കി​ടി​ച്ചു കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Thursday, October 10, 2019 1:17 AM IST
ക​ഴ​ക്കൂ​ട്ടം : റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ടി​ച്ചു കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു, മേ​ൽ​തോ​ന്ന​യ്ക്ക​ൽ കു​ട​വൂ​ർ മു​റി​ഞ്ഞ പാ​ല​ത്തി​നു സ​മീ​പം. കു​ഞ്ച​പി​ടാ​ര​ത്ത് വീ​ട്ടി​ൽ ര​വീ​ന്ദ്ര​ൻ നാ​യ​ർ (72) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 9.30 ഓ​ടെ ക​ഴ​ക്കൂ​ട്ടം ബ്ലോ​ക്ക് ഓ​ഫി​സി​ന് മു​ൻ​പി​ലാ​യി​രു​ന്നു അ​പ​ക​ടം. വീ​ട്ടി​ൽ നി​ന്നും പെ​ൻ​ഷ​ൻ വാ​ങ്ങാ​നാ​യി ക​ഴ​ക്കൂ​ട്ടം ബ്ലോ​ക്ക് ഓ​ഫി​സി​ന് സ​മീ​പ​ത്തെ ട്ര​ഷ​റി​യി​ലേ​യ്ക്ക് പോ​കു​ന്ന​തി​നാ​യി റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ ക​ഴ​ക്കൂ​ട്ടം ഭാ​ഗ​ത്ത് നി​ന്നും വെ​ട്ടു​റോ​ഡ് ഭാ​ഗ​ത്തേ​ക്ക് വ​ന്ന ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​തു​ട​ർ​ന്ന് റോ​ഡി​ൽ തെ​റി​ച്ചു വീ​ണ ര​വീ​ന്ദ്ര​ൻ നാ​യ​രെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ശ്രീ​ല​ത. മ​ക്ക​ൾ: ദി​വ്യ,ദൃ​ശ്യ.