ഗ​ണി​ത​ത്തി​ന്‍റെ കു​റു​ക്കു​വ​ഴി​ക​ൾ പ​ക​ർ​ന്നു ഗ​ണി​ത​ശാ​സ്ത്ര മ​ത്സ​രം
Sunday, October 13, 2019 12:20 AM IST
ക​ഴ​ക്കൂ​ട്ടം: 700 കു​ട്ടി​ക്കു​റു​മ്പു​ക​ളു​ടെ മ​ന​ശ​ക്തി​ക്കും ബു​ദ്ധി​ശ​ക്തി​ക്കും മു​മ്പി​ൽ ക​ണ​ക്ക് പോ​ലും തോ​റ്റ് പോ​യി. 11 മി​നി​റ്റി​ൽ 18 സെ​ക്ഷ​നു​ക​ളി​ലാ​യി 120 ഗ​ണി​ത​ശാ​സ്ത്ര പ്ര​ശ്ന​ങ്ങ​ളു​ടെ ഉ​ത്ത​ര​മാ​ണ് പു​ഷ്പം പോ​ലെ ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​ക​ളു​ടെ മാ​ന​സി​ക ശ​ക്തി​യും ക​ഴി​വും വ​ള​ർ​ത്തു​ന്ന ഗ​ണി​ത​ശാ​സ്ത്ര മ​ത്സ​രം ഇ​ന്ന​ലെ ക​ഴ​ക്കൂ​ട്ടം അ​ൽ​സാ​ജ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന​ത്. ദേ​ശീ​യ, അ​ന്താ​രാ​ഷ്ട്ര ഗ​ണി​ത​ശാ​സ്ത്ര മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​രി​ശീ​ല​നം നേ​ടി​യ തി​രു​വ​ന​ന്ത​പു​രം കൊ​ല്ലം ജി​ല്ല​ക​ളി​ലെ കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. എ​സ്ഐ​പി അ​ക്കാ​ദ​മി​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. മു​ൻ അം​ബാ​സി​ഡ​ർ ടി.​പി. ശ്രീ​നി​വാ​സ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്ഐ​പി അ​ക്കാ​മ​ദി എം​ഡി ദി​നേ​ശ് വി​ക്ട​ർ, റീ​ജ​ണ​ൽ ഹെ​ഡ് സി​ബി ശേ​ഖ​ർ, ഡെ​വ​ല​പ്പ്മെ​ന്‍റ് മാ​നേ​ജ​ർ മാ​ത്യൂ ജ​യിം​സ്, കേ​ര​ളാ മേ​ധാ​വി, കെ.​ടി. പ്ര​ശാ​ന്ത്, ഏ​ര്യാ മേ​ധാ​വി അ​നീ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. വി​വി​ധ സെ​ക്ഷ​നു​ക​ളി​ലാ​യി ക്ഷേ​ത്ര കൈ​ലാ​സ്, എ​സ്. സു​രാ​ജ്,എ.​എ​സ്. ദേ​വാ​ന​ന്ദ​ൻ , എ.​മാ​ധ​വ് , എ​സ്.​ദേ​വി ന​ന്ദ​ന , ഡി.​നി​കി​ത , സെ​ർ​വി​ൻ പോ​ൾ, ഏ​ക​ര​ഥ് സു​ജി​ത്, സ​ഹ​സ്രാ​ദ്, ധാ​ർ​മി​ക്, പാ​ർ​വ​തി ച​ന്ദ്ര, അ​ഭി​രാം അ​നൂ​പ്, എ​സ് .വി​വേ​ക് എ​ന്നി​വ​ർ ചാ​മ്പ​ൻ​മാ​രാ​യി .