കത്തിനശിച്ച ഇ​ൻ​ഡ്റോ​യ​ൽ ഫാ​ക്ട​റി മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ സ​ന്ദ​ർ​ശി​ച്ചു
Sunday, October 13, 2019 12:20 AM IST
ക​ഴ​ക്കൂ​ട്ടം : ക​ഴി​ഞ്ഞ​ദി​വ​സം തീ​പി​ടി​ത്ത​മു​ണ്ടാ​യ കി​ൻ​ഫ്ര പാ​ർ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​ഡ്‌​റോ​യ​ൽ ഫാ​ക്ട​റി മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ സ​ന്ദ​ർ​ശി​ച്ചു.​കി​ൻ​ഫ്ര അ​പ്പാ​ര​ൽ പാ​ർ​ക്ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജീ​വാ ആ​ന​ന്ദ​ൻ, ഇ​ൻ​ഡ്‌​റോ​യ​ൽ ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് ഡ​യ​റ​ക്ട​ർ മ​ധു​സൂ​ദ​ന​ൻ, കി​ൻ​ഫ്ര​യി​ലെ വ്യ​വ​സാ​യി​ക​ളു​ടെ സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് എം .​എ​ൻ. ചെ​ല്ല​പ്പ​ൻ, കി​ൻ​ഫ്ര​യി​ലെ വ്യ​വ​സാ​യി​ക​ൾ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ​പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ലി​ൽ ഒ​രു കോ​ടി രൂ​പ​യ്ക്ക് മു​ക​ളി​ൽ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ മ​ന്ത്രി​യോ​ട് പ​റ​ഞ്ഞു.​ക​മ്പ​നി​യി​ലെ മെ​ത്ത നി​ർ​മ്മാ​ണ വി​ഭാ​ഗ​ത്തി​ലാ​ണ് ഇ​ന്ന​ലെ തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്.