മെ​ഡി​ക്ക​ൽ ക്യാ​ന്പും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും
Sunday, October 13, 2019 12:22 AM IST
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​യി നിം​സ് മെ​ഡി​സി​റ്റി​യി​ൽ ആ​രം​ഭി​ച്ച "ഹൃ​ദ​യാ​രോ​ഗ്യം 2019' ആ​രോ​ഗ്യ പ​രി​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​എം.​കെ.​സി. നാ​യ​ർ നി​ർ​വ​ഹി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ. ഷി​ബു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​യോ​ഗ​ത്തി​ൽ നിം​സ് എം​ഡി എം.​എ​സ്. ഫൈ​സ​ൽ ഖാ​ൻ,ചീ​ഫ് ട്രാ​ഫി​ക് ഒാ​ഫീ​സ​ർ സി.​ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പും ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും ന​ട​ത്തി.