മാ​ലി​ന്യ പ​രി​പാ​ല​നം: അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​രം ന​ഗ​ര​സ​ഭ ഏ​റ്റു​വാ​ങ്ങി
Tuesday, October 15, 2019 12:41 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്‍റ​ർ നാ​ഷ​ണ​ൽ സീ​റോ വെ​സ്റ്റ് സി​റ്റീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ലേ​ഷ്യ​യി​ലെ പെ​നാം​ഗി​ൽ ന​ട​ക്കു​ന്ന സീ​റോ വെ​യ്സ്റ്റ് സി​റ്റീ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ൽ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യ്ക്ക് ആ​ദ​രം.

പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളു​ടെ ബ്രാ​ന്‍റ് ഓ​ഡി​റ്റിം​ഗ്, സ്കൂ​ളു​ക​ളി​ലെ സീ​റോ വെ​സ്റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ, സ​മു​ദ്ര​തീ​ര​ത്തെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളെ​കു​റി​ച്ചു​ള്ള പ​ഠ​നം, ഉ​റ​വി​ട വി​കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ സം​സ്ക​ര​ണം എ​ന്നീ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് ന​ഗ​ര​സ​ഭ​യ്ക്ക് പു​ര​സ്കാ​രം ല​ഭി​ച്ച​ത്.​ന​ഗ​ര​സ​ഭ​യ്ക്ക് വേ​ണ്ടി ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ശ്രീ​കു​മാ​ർ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

എ​ഷ്യാ പ​സ​ഫി​സ് മേ​ഖ​ല​യി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ സീ​റോ വെ​സ്റ്റ് ആ​ശ​യ​ങ്ങ​ളി​ലൂ​ന്നി ന​ഗ​ര​മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന ന​ഗ​ര​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഇ​ന്‍റ​ർ നാ​ഷ​ണ​ൽ സീ​റോ വെ​സ്റ്റ് സി​റ്റീ​സ്. തൊ​ണ്ണൂ​റി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധ​ക​ൾ കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്നു. വി​കേ​ന്ദ്രീ​ത മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ലൂ​ന്നി​യു​മു​ള്ള തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ മാ​ലി​ന്യ പ​രി​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ല​ഭി​ച്ച ഈ ​അം​ഗീ​കാ​രം കൂ​ട്ടാ​യ്മ​യു​ടെ വി​ജ​യ​മാ​ണെ​ന്ന് ഹെ​ൽ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ശ്രീ​കു​മാ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.