എ​ടി​ഒ​യെ ഡി​പ്പോ​യി​ല്‍ ക​യ​റി മ​ർ​ദി​ച്ച​താ​യി പ​രാ​തി
Tuesday, October 15, 2019 12:41 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ അ​സി​സ്റ്റ​ന്‍റ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സ​റെ (എ​ടി​ഒ) ഡി​പ്പോ​യി​ൽ ക​യ​റി സ​മാ​ന്ത​ര സ​ര്‍​വീ​സ് നടത്തുന്നയാൾ കൈ​യേ​റ്റം ചെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ നെ​യ്യാ​റ്റി​ന്‍​ക​ര കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ലാ​യി​രു​ന്നു സം​ഭ​വം.

എ​ടി​ഒ പ​ള്ളി​ച്ച​ല്‍ സ​ജീ​വ് രാ​വി​ലെ ഏ​ഴ​ര​യ്ക്കു മു​ന്പു ത​ന്നെ ഓ​ഫീ​സി​ല്‍ എ​ത്തി​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ ഡി​പ്പോ​യി​ലെ ബ​സു​ക​ളു​ടെ വ​ര​വു പോ​ക്കു​ക​ള്‍ മ​ന​സി​ലാ​ക്കി സ​മാ​ന്ത​ര സ​ര്‍​വീ​സു​കാ​ര്‍ യാ​ത്ര​ക്കാ​രെ ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ളി​ലേ​യ്ക്ക് വി​ളി​ച്ചു ക​യ​റ്റാ​ന്‍ ആ​രം​ഭി​ച്ചു. എ​ടി​ഒ ഓ​ഫീ​സി​ല്‍ നി​ന്നി​റ​ങ്ങി വ​ന്ന് ഇ​തി​നെ ത​ട​ഞ്ഞു. തു​ട​ര്‍​ന്ന് സ​മാ​ന്ത​ര സ​ര്‍​വീ​സ് തൊ​ഴി​ലാ​ളി എ​ടി​ഒ​യെ കൈ​യേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നു. പി​ടി​ച്ചു ത​ള്ളു​ക​യും മൊ​ബൈ​ല്‍ ഫോ​ണ്‍ നി​ല​ത്തെ​റി​യു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യു​ണ്ട്. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ ളു ള്ള സ​ജീ​വ് അ​വ​ശ​നാ​യി വീ​ണു. ജീ​വ​ന​ക്കാ​ര്‍ ഓ​ടി​യെ​ത്തു​ന്ന​തി​നു മു​ന്പ് സ​മാ​ന്ത​ര സ​ര്‍​വീ​സ് തൊ​ഴി​ലാ​ളി ഡി​പ്പോ​യി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടുകയായിരുന്നു.

നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച സ​ജീ​വി​നെ ഉ​ച്ച​യോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.സ​മാ​ന്ത​ര സ​ര്‍​വീ​സു​കാ​രു​ടെ അ​തി​ക്ര​മ​ത്തി​ലും എ​ടി​എ യെ ​ഡി​പ്പോ​യി​ല്‍ ക​യ​റി കൈ​യ്യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ലും പ്ര​തി​ഷേ​ധി​ച്ച് നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. ന​ഗ​രം ചു​റ്റി​യ പ്ര​ക​ട​നം ന​ഗ​ര​സ​ഭാ കോം​പ്ള​ക്സി​ലെ പാ​ര്‍​ക്കിം​ഗ് ഏ​രി​യാ​യ്ക്കു മു​ന്നി​ൽ സ​മാ​പി​ച്ചു.മാ​ർ​ച്ചി​നും ധ​ർ​ണ​ക്കും എ​ൻ.​കെ.​ര​ഞ്ജി​ത്ത്, എ​സ്. ജി​നു​കു​മാ​ർ, എ​ൻ.​എ​സ്.​വി​നോ​ദ്, ജി. ​ജി​ജോ, സി.​കെ.​ജ​യ​ശ്ച​ന്ദ്ര​ൻ, രാ​ജേ​ഷ്, അ​നീ​ഷ്, ബാ​ല​ച​ന്ദ്ര​ൻ​നാ​യ​ർ, ര​ശ്മി ,ഇ​ന്ദു​ലേ​ഖ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സ​മാ​ന്ത​ര​ക്കാ​ർ അ​ക്ര​മ​ങ്ങ​ള്‍
അ​വ​സാ​നി​പ്പി​ക്ക​ണ​ം:
കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍

നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ ഇ​ന്ന​ലെ സ​മാ​ന്ത​ര സ​ര്‍​വീ​സ് തൊ​ഴി​ലാ​ളി ന​ട​ത്തി​യ അ​തി​ക്ര​മ​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍.​നെ​യ്യാ​റ്റി​ന്‍​ക​ര ഡി​പ്പോ​യി​ല്‍ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റു​ണ്ടെ​ങ്കി​ലും നോ​ക്കു​കു​ത്തി​യാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യോ പോ​ലീ​സോ ഡി​പ്പോ​യി​ല്‍ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം നി​ല​നി​റു​ത്താ​ന്‍ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.