അ​ന​ന്ത​പു​രി ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ജനുവരി എട്ടു മുതൽ
Tuesday, October 15, 2019 12:41 AM IST
തി​രു​വ​ന​ന്ത​പു​രം: 15-ാമ​ത് അ​ന​ന്ത​പു​രി കാ​ത്ത​ലി​ക് ബൈ​ബി​ൾ ക​ണ്‍​വ​ൻ ജ​നു​വ​രി എ​ട്ടു മു​ത​ൽ 12 വ​രെ ന​ട​ത്തും.
വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ 9.30 വ​രെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ.അ​ണ​ക്ക​ര മ​രി​യ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള ടീ​മാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്.
ക​ൺ​വ​ൻ​ഷ​ന്‍റെ ന​ട​ത്തി​പ്പി​നാ​യി ല​ത്തീ​ൻ അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ആ​ർ. ക്രി​സ്തു​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു.
അ​ണ​ക്ക​ര ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ നി​ന്നു​മു​ള്ള ശു​ശ്രൂ​ഷ​ക​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ക​ൺ​വ​ൻ​ഷ​ന് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വ, ആ​ർ​ച്ച് ബി​ഷ​പ്പു​മാ​രാ​യ എം. ​സൂ​സാ​പാ​ക്യം, മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം എ​ന്നി​വ​രെ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും ബി​ഷ​പ്പു​മാ​രാ​യ ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ്, ഡോ. ​ആ​ർ. ക്രി​സ്തു​ദാ​സ്, മാ​ർ തോ​മ​സ് ത​റ​യി​ൽ എ​ന്നി​വ​രെ സ​ഹ​ര​ക്ഷാ​ധി​കാ​രി​ക​ളാ​യും മോ​ണ്‍. ഡോ. ​സി. ജോ​സ​ഫ്, ഫാ. ​ജോ​സ് ചെ​രു​വി​ൽ, ഫാ. ​ജോ​സ് വി​രു​പ്പേ​ൽ എ​ന്നി​വ​ർ സ്പി​രി​ച്വ​ൽ ഡ​യ​റ​ക്ടേ​ഴ്സ് ആ​യും പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി മോ​ണ്‍. ഡോ. ​ടി. നി​ക്കോ​ള​ജ് ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യും റെ​ക്സ് ജേ​ക്ക​ബ്, ക്രി​സ്തു​ദാ​സ്, എ​ൽ. ജോ​സ്, ജോ​ർ​ജ് വ​ർ​ഗീ​സ് എ​ന്നി​വ​ർ ക​ണ്‍​വീ​ന​ർ​മാ​രാ​യും സി.​വി. ഡേ​വി​സ് സെ​ക്ര​ട്ട​റി​യു​ള്ള ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.
ജ​നു​വ​രി ഒ​ന്പ​തു മു​ത​ൽ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ൽ ദൈ​വാ​ല​യ​ത്തി​ൽ പ​ക​ൽ ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്ത​പ്പെ​ടും.​
കൗ​ണ്‍​സ​ലിം​ഗ്, കൈ​വ​യ്പ് ശു​ശ്രൂ​ഷ, കു​ന്പ​സാ​രം എ​ന്നി​വ​യ്ക്കു ക​ത്തീ​ഡ്ര​ൽ ദൈ​വാ​ല​യ​ത്തി​ൽ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.