പാ​റ​ശാ​ല ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ 18 മു​ത​ൽ
Tuesday, October 15, 2019 12:43 AM IST
അ​ന്പി​ളി​ക്കോ​ണം: അ​ഞ്ചാ​മ​ത് പാ​റ​ശാ​ല കാ​ത്ത​ലി​ക് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ 18 മു​ത​ൽ 20 വ​രെ ന​ട​ത്തും. മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ പാ​റ​ശാ​ല രൂ​പ​ത​യു​ടെ കീ​ഴി​ൽ അ​ന്പി​ളി​ക്കോ​ണം മാ​ർ ഗ്രി​ഗോ​റി​യോ​സ് ന​ഗ​റി​ലെ ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ ന​ട​ത്തു​ന്ന ക​ൺ​വ​ൻ​ഷ​ന് ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ നേ​തൃ​ത്വം ന​ൽ​കും. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ഒ​ന്പ​തു​വ​രെ ന​ട​ത്തു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ കു​ന്പ​സാ​ര​വും കൗ​ണ്‍​സലിം​ഗും ന​ട​ത്തും. 18ന് ​വൈ​കു​ന്നേ​രം നാ​ലി​നു ജ​പ​മാ​ല പ്രാ​ർ​ഥ​ന, സ​ന്ധ്യാ​പ്രാ​ർ​ഥ​ന, വി. ​കു​ർ​ബാ​ന​യ്ക്ക് ഫാ. ജോ​സ​ഫ് ​പു​ത്തൻ​പു​ര​യ്ക്ക​ൽ, ഫാ. ​ആ​ന്‍റ​ണി പ്ലാം​പ​റ​ന്പി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​രാ​കും. ബാ​ല​രാ​മ​പു​രം നെ​യ്യാ​റ്റി​ൻ​ക​ര വൈ​ദി​ക ജി​ല്ല​യി​ലെ വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​രാ​കും
വൈ​കു​ന്നേ​രം ആ​റി​നു പാ​റ​ശാ​ല രൂ​പ​താ ബി​ഷ​പ് തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
18നു ​വൈ​കു​ന്നേ​രം നാ​ലി​നു ജ​പ​മാ​ല പ്രാ​ർ​ഥ​ന, സ​ന്ധ്യാ​പ്രാ​ർ​ഥ​ന, അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​തോ​മ​സ് വ​ർ​ഗീ​സ് വ​ട്ട​പ്പ​റ​ന്പി​ൽ, ഫാ. ​വ​ർ​ഗീ​സ് ന​ടു​ത​ല എന്നിവർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.​
ചെ​ന്പൂ​ര്, കാ​ട്ടാ​ക്ക​ട വൈ​ദി​ക ജി​ല്ല​യി​ലെ വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​രാ​കും. 20ന് ​വൈ​കു​ന്നേ​രം നാ​ലി​നു ജ​പ​മാ​ല പ്രാ​ർ​ഥ​ന, സ​ന്ധ്യാ​പ്രാ​ർ​ഥ​ന, അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന ബി​ഷ​പ് തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പാ​റ​ശാ​ല വൈ​ദി​ക ജി​ല്ല​യി​ലെ വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​രാ​കും. തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന ന​യി​ക്കു​ന്ന​ത് ഫാ. ​ജോ​ഷ്വാ കൊ​ച്ചു​വി​ള​യി​ൽ, സ​മാ​പ​ന​സ​ന്ദേ​ശ​വും ആ​ശീ​ർ​വാ​ദ​വും.