ക​ണ്ണ​മ്മൂ​ല വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ പ​ള്ളി​യിലെ ന​വ​കീ​ക​രി​ച്ച അ​ൾ​ത്താ​ര​യു​ടെ കൂ​ദാ​ശ​യും തി​രു​നാ​ൾ കൊ​ടി​യേ​റ്റും
Tuesday, October 15, 2019 12:43 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ണ്ണ​മ്മൂ​ല വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ ദേ​വാ​ല​യ തി​രു​നാ​ളും ന​വ​കീ​ക​രി​ച്ച അ​ൾ​ത്താ​ര​യു​ടെ കൂ​ദാ​ശ​യും ന​ട​ത്തു​ന്നു.24​ന് വൈ​കു​ന്നേ​രം 5.30ന് ​ന​വീ​ക​രി​ച്ച അ​ൾ​ത്താ​ര​യു​ടെ കൂ​ദാ​ശ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്തും. ലൂ​ർ​ദ് ഫൊ​റോ​ന വൈ​ദി​ക​രും വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ പ​ള്ളി​യി​ൽ ശു​ശ്രൂ​ഷ ചെ​യ്ത മു​ൻ വൈ​ദി​ക​രും സ​ഹ കാ​ർ​മി​ക​രാ​യി​രി​ക്കും. തു​ട​ർ​ന്ന് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ​കു​ർ​ബാ​ന, തു​ട​ർ​ന്ന് പൊ​തു സ​മ്മേ​ള​നം, സ്നേ​ഹ വി​രു​ന്ന് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.
25 മു​ത​ൽ ന​വം​ബ​ർ മൂ​ന്നു വ​രെ ന​ട​ത്തു​ന്ന തി​രു​നാ​ളി​ന് 25ന് ​വൈ​കു​ന്നേ​രം 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ലൂ​ർ​ദ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് വി​രു​പ്പേ​ൽ കൊ​ടി​യേ​റ്റും .തു​ട​ർ​ന്ന് ല​ദീ​ഞ്ഞ് മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും. രോ​ഗി ദി​ന​മാ​യ 26നു ​വൈ​കു​ന്നേ​രം ഒ​ന്പ​തു മു​ത​ൽ ര​ണ്ടു​വ​രെ രോ​ഗീ സൗ​ഖ്യ​ധ്യാ​നം. ധ്യാ​നം ന​യി​ക്കു​ന്ന​ത് റ​വ. ഡോ. ​പോ​ൾ വി​ത​യ​ത്തി​ൽ.
27ന് ​രാ​വി​ലെ 7.30നും 9.30​നും വി​ശു​ദ്ധ കു​ർ​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന.​ന​വം​ബ​ർ ഒ​ന്നു​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 5.30ന് ​കു​ർ​ബാ​ന, മ​ദ്ധ്യ​സ്ഥ പ്രാ​ർ​ഥ​ന. പ്ര​ദ​ക്ഷി​ണ ദി​ന​മാ​യ ന​വം​ബ​ർ ര​ണ്ടി​നു 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യ്ക്കും ശേ​ഷം വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ​യു​ടെ രൂ​പ​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ൽ നി​ന്നും രാ​ത്രി ഏ​ഴ് ആ​രം​ഭി​ച്ച് ക​ണ്ണ​മ്മൂ​ല പാ​ലം, നാ​ലു​മു​ക്ക്, പ​ള്ളി​മു​ക്ക് വ​ഴി തി​രി​ച്ച് പ​ള്ളി​യി​ൽ എ​ത്തു​ന്പോ​ൾ സ്നേ​ഹ വി​രു​ന്ന്. സ​മാ​പ​ന​ദി​വ​സ​മാ​യ ന​വം​ബ​ർ മൂ​ന്നി​ന് രാ​വി​ലെ 9.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന തു​ട​ർ​ന്ന് സ്നേ​ഹ വി​രു​ന്ന്.